ഓ​രു​മു​ട്ട് നി​ർ​മാ​ണം 30ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കൃ​ഷിമ​ന്ത്രി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം
ആ​ല​പ്പു​ഴ: ന​വം​ബ​ർ 30ന​കം ജി​ല്ല​യി​ലെ എ​ല്ലാ ഓ​രു​മു​ട്ടു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നു കാ​ർ​ഷി​ക വി​ക​സ​ന-​ക​ർ​ഷ​ക​ക്ഷേ​മ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി. ക​ള​ക്ട​റേ​റ്റി​ൽ കൂ​ടി​യ കൃ​ഷി അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രു​വെ​ള്ളം ക​യ​റി കൃ​ഷി​ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഓ​രു​മു​ട്ടു​ക​ൾ നി​ർ​മി​ക്കാ​ൻ സെ​പ്റ്റം​ബ​റി​ൽ സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യും ഓ​രു​മു​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ട​ലെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തോ​ട്ട​പ്പ​ള്ളി ഷ​ട്ട​റു​ക​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​ൻ വ​കു​പ്പി​നോ​ടു നി​ർ​ദേ​ശി​ച്ചു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഷ​ട്ട​റു​ക​ൾ​ക്ക​ടി​യി​ൽ ക​ല്ലു​വ​യ്ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. ഓ​രു​മു​ട്ടു​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച​താ​യും പ്ര​വൃ​ത്തി​ക​ളു​ടെ ക​രാ​ർ ആ​യി നി​ർ​മാ​ണ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യും മൈ​ന​ർ, മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ആ​റു പ്ര​വൃ​ത്തി​ക​ൾ റീ​ടെ​ണ്ട​ർ ചെ​യ്തെ​ന്നും ന​വം​ബ​ർ 30ന​കം ഓ​രു​മു​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ പ​റ​ഞ്ഞു. പു​ളി​ക്കീ​ഴ് ഓ​രു​മു​ട്ട് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കും.

ആ​ർ ബ്ലോ​ക്കി​ൽ കൃ​ഷി പു​ന​രാ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വെ​ള്ളം വ​റ്റി​ക്കാ​നു​ള്ള പ​ന്പ് സെ​റ്റു​ക​ൾ ഉ​ട​ൻ എ​ത്തി​ക്കും. ആ​ർ ബ്ലോ​ക്കി​ലെ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചെ​ങ്കി​ലും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് റ​ദ്ദാ​ക്കി​യി​രു​ന്നു. നി​ല​വി​ൽ അ​വി​ടെ ന​ട​ന്ന പ്ര​വൃ​ത്തി​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ആ​ക്ഷേ​പ​വും പ​രാ​തി​യും ഉ​ള്ള​തി​നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്കും. ആ​ർ ബ്ലോ​ക്കി​ൽ കൃ​ഷി തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം. ക​ർ​ഷ​ക​ർ​ക്ക് ഇ​തി​ൽ ഏ​കാ​ഭി​പ്രാ​യം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ പു​ഞ്ച​ക്കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വി​ത്ത് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ശ​ങ്ക​വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ത്തു​വി​ത​ര​ണം സ്വ​കാ​ര്യ​സം​രം​ഭ​ക​ർ​ക്ക് ന​ൽ​കി​ല്ല. സം​സ്ഥാ​ന സീ​ഡ് അ​ഥോ​റി​റ്റി വ​ഴി​യേ ന​ട​ത്തൂ. 1951 മെ​ട്രി​ക് ട​ണ്‍ വി​ത്താ​ണ് ജി​ല്ല​യി​ൽ ആ​വ​ശ്യ​മു​ള്ള​ത്. ഇ​തി​ൽ 1700 മെ​ട്രി​ക് ട​ണ്‍ വി​ത്തും സം​സ്ഥാ​ന സീ​ഡ് അ​ഥോ​റി​റ്റി വ​ഴി ല​ഭ്യ​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​തു കൂ​ടാ​തെ 108 മെ​ട്രി​ക് ട​ണ്‍ വി​ത്ത് ആ​ല​പ്പു​ഴ​യി​ലെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും കൃ​ഷി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എ.​എ. പ്ര​സാ​ദ് യോ​ഗ​ത്തെ അ​റി​യി​ച്ചു. വി​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഇ​ൻ​ഡ​ന്‍റ് കൃ​ത്യ​മാ​യി ന​ൽ​കാ​തെ​യാ​ണ് ല​ഭ്യ​മ​ല്ലെ​ന്ന പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത്. വി​ത​യ്ക്കു​ന്ന​തി​ന്‍റെ ര​ണ്ടു​ദി​വ​സം മു​ന്പ് ഇ​ൻ​ഡ​ന്‍റ് ന​ൽ​കി​യി​ട്ട് വി​ത്ത് ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ല. പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ ഒ​രു​മാ​സം മു​ന്പെ​ങ്കി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ൻ​ഡെ​ന്‍റ് ന​ൽ​ക​ണം.

നെ​ല്ലെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക​മാ​യി ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ർ അം​ഗ​ങ്ങ​ളാ​യ പാ​ഡി ക​മ്മി​റ്റി​ക​ൾ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് സ​ർ​ക്കു​ല​ർ ന​ൽ​കാ​ൻ പാ​ഡി ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ത​ർ​ക്ക​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യാ​ൽ മാ​ത്രം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​വും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച് നെ​ല്ല് സം​ഭ​രി​ച്ച​താ​യ പ​രാ​തി ല​ഭി​ച്ചാ​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 2015 വ​രെ​യു​ള്ള പ​ന്പിം​ഗ് സ​ബ്സി​ഡി കു​ടി​ശി​ക സ​ർ​ക്കാ​ർ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ജി​ല്ല​യി​ൽ 19.50 കോ​ടി രൂ​പ കൂ​ടി ന​ൽ​കാ​നു​ണ്ട്. തു​ക ല​ഭ്യ​മാ​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഉ​ത്പാ​ദ​ന ബോ​ണ​സ് 2012 മു​ത​ൽ കു​ടി​ശി​ക​യാ​ണ്. ഇ​തു ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്നും വി​ക​സ​ന ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​ഞ്ഞു. വ​രി​യും ക​ള​യും ന​ശി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള കൃ​ഷി​ക്ക് വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്നും ര​ണ്ടാം​കൃ​ഷി ചെ​യ്യു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ബ​ണ്ടി​ലൂ​ടെ​യു​ള്ള വ​ഴി​ക​ൾ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ആ​സ്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല മൂ​ന്നു​ദി​വ​സ​ത്തി​ന​കം ബാ​ങ്കി​ലൂ​ടെ ല​ഭ്യ​മാ​ക്കി​യ​തി​ന് ക​ർ​ഷ​ർ മ​ന്ത്രി​യെ​യും സ​ർ​ക്കാ​രി​നെ​യും അ​ഭി​ന​ന്ദി​ച്ചു. വ​രി​യും ക​ള​യും ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ചെ​യ്യു​ന്ന കൃ​ഷി​ക്ക് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ, കു​ട്ട​നാ​ട് വി​ക​സ​ന ഏ​ജ​ൻ​സി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി​ക്കു​ട്ടി ജോ​സ്, ഓ​ണാ​ട്ടു​ക​ര വി​ക​സ​ന ഏ​ജ​ൻ​സി വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ. സു​കു​മാ​ര​പി​ള്ള, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ജെ. ​പ്രേം​കു​മാ​ർ, പു​ഞ്ച സ്പെ​ഷ​ൽ ഓ​ഫീ​സ​ർ മോ​ൻ​സി പി. ​അ​ല​ക്സാ​ണ്ട​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.