ശി​ശു​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി‌
Tuesday, November 14, 2017 12:00 PM IST
‌പ​ത്ത​നം​തി​ട്ട: ചാ​ച്ചാ നെ​ഹ്റു​വി​ന്‍റെ സ്മ​ര​ണ​യി​ൽ കു​ട്ടി​ക​ൾ ശി​ശു​ദി​ന​ത്തി​ൽ ഒ​ത്തു​കൂ​ടി. ത​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യും സ്പീ​ക്ക​റു​മൊ​ക്കെ നി​യ​ന്ത്രി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ഒ​ക്കെ സാ​ന്നി​ധ്യം കൂ​ടി​യാ​യ​പ്പോ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പൊ​ലി​മ​യേ​കി.കു​ട്ടി​ക​ൾ ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ൽ ഏ​തു ല​ക്ഷ്യ​വും കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കി​യ ജി​ല്ലാ ക​ള​ക്ട​ർ ആ​ർ.​ഗി​രി​ജ പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക വി​ദ്യ വ​ള​രെ​യ​ധി​കം പു​രോ​ഗ​മി​ച്ച​തോ​ടു​കൂ​ടി അ​വ​സ​ര​ങ്ങ​ളും വ​ർ​ധി​ച്ചു. എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ നി​ല​നി​ൽ​ക്കു​ന്ന ചി​ല ത​ട​സ​ങ്ങ​ൾ മൂ​ലം അ​വ​സ​ര​ങ്ങ​ൾ വി​നി​യോ​ഗി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ല. കു​ട്ടി​ക​ളി​ൽ ന·​യും സാ​ഹോ​ദ​ര്യ​വും സ​മ​ഭാ​വ​ന​യും വ​ള​ർ​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​നു​ത​കു​ന്ന കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​ക​ണ​മെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ടി.​കെ.​ജി.​നാ​യ​ർ പ​റ​ഞ്ഞു.

അ​നാ​ഥ​ബാ​ല്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് സ​മൂ​ഹം കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​സ​മ്മേ​ള​നം കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ആ​ർ.​കൃ​ഷ്ണ​പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ സ്പീ​ക്ക​ർ ഹെ​വ​ൻ​ലി കോ​ശി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും അ​ണി​നി​ര​ന്ന് ക​ള​ക്ട​റേ​റ്റി​ൽ നി​ന്നും ആ​രം​ഭി​ച്ച ശി​ശു​ദി​ന ഘോ​ഷ​യാ​ത്ര ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​ജ​നി പ്ര​ദീ​പ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

പ​രി​പാ​ടി​യി​ൽ ആ​ർ.​ഭാ​സ്ക​ര​ൻ നാ​യ​ർ, ജി.​പൊ​ന്ന​മ്മ, ഡോ.​കെ.​മോ​ഹ​ൻ​കു​മാ​ർ, ക​ലാ​നി​ല​യം രാ​മ​ച​ന്ദ്ര​ൻ, ഡോ.​ആ​ർ.​രാ​ജ​ഗോ​പാ​ല​ൻ, ആ​ർ.​കൃ​ഷ്ണ​കു​റു​പ്പ്, എം.​എ​സ് ജോ​ണ്‍, കെ.​ജി.​രാ​ജ​ൻ ബാ​ബു, സ​ര​സ​മ്മ ന​ട​രാ​ജ​ൻ, അ​മി​ത വി​നോ​ദ്, ഫി​ലി​പ്പ് വ​ർ​ഗീ​സ്, കു​മാ​രി കൃ​പ എ​ൽ​സ ബാ​ബു, അ​ദി​തി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടി​നി ടോ​മും സം​ഘ​വും ശ്രീ​ജേ​ഷും സം​ഘ​വും ദേ​ശ​ഭ​ക്തി​ഗാ​നം അ​വ​ത​രി​പ്പി​ച്ചു. ശി​ശു​ദി​ന​റാ​ലി​യി​ൽ ഒ​ന്നാം സ്ഥാ​നം പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ര​ണ്ടാം സ്ഥാ​നം പ​ത്ത​നം​തി​ട്ട മ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും മൂ​ന്നാം സ്ഥാ​നം പ​ത്ത​നം​തി​ട്ട ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ളും നേ​ടി. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ൾ, പ​ത്ത​നം​തി​ട്ട സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഓ​മ​ല്ലൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നീ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. വ​ട​ശേ​രി​ക്ക​ര മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ചു. ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​സ​തീ​ഷ് ബി​നോ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ‌