തീ​ർ​ഥാ​ട​ന​ത്തി​നു വ​നം​വ​കു​പ്പ് എ​തി​ര​ല്ല, കൈ​യേ​റ്റം അ​നു​വ​ദി​ക്കി​ല്ല : മ​ന്ത്രി കെ. ​രാ​ജു ‌
Tuesday, November 14, 2017 12:11 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​സ്റ്റ​ർ​പ്ലാ​നി​ലൊ​തു​ങ്ങ​ണ​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ ശ​ബ​രി​മ​ല സു​ഖ​ദ​ർ​ശ​നം സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​സ്റ്റ​ർ​പ്ലാ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് ന​യം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നു വ​നം​വ​കു​പ്പ് എ​തി​ര​ല്ല. തീ​ർ​ഥാ​ട​ക​ർ​ക്ക് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ല​ഭി​ച്ച എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​ക്കൊ​ല്ല​വും ല​ഭി​ക്കും. വ​ന​ഭൂ​മി കൈ​യേ​റി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​കി​ല്ല.
ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​പ്പോ​ഴും ക​ട​ന്നു​ക​യ​റു​ന്പോ​ഴാ​ണ് ത​ട​യേ​ണ്ടി വ​രു​ന്ന​ത്. വ​ന​ഭൂ​മി സം​ര​ക്ഷി​ക്കേ​ണ്ട​ത് വ​കു​പ്പി​ന്‍റെ ക​ട​മ​യാ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഭൂ​മി ശ​ബ​രി​മ​ല​യ്ക്കു ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. ഇ​നി ഭൂ​മി ന​ൽ​കാ​നാ​കി​ല്ല.
മു​ഖ്യ​മ​ന്ത്രി ശ​ബ​രി​മ​ല​യി​ൽ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ ടൂ​റി​സം ഗ​സ്റ്റ്ഹൗ​സി​ന്‍റെ സ്ഥ​ലം എ​വി​ടെ​യെ​ന്ന് ഇ​തേ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ല്ലി​ട്ട​ത് സ്റ്റേ​ജി​ൽ​വ​ച്ചാ​ണ്. ഇ​തി​നു മു​ന്പും പി​ന്പും സ്ഥ​ലം കാ​ട്ടി​ക്കൊ​ടു​ക്കാ​നാ​യി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി ഏ​താ​നും വാ​ച​ക​ത്തി​ൽ ത​ന്‍റെ അ​ഭി​പ്രാ​യം സ്റ്റേ​ജി​ൽ​ത​ന്നെ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
ക​ല്ലും മു​ള്ളും താ​ണ്ടി​യു​ള്ള തീ​ർ​ഥാ​ട​ന​മാ​ണ് ശ​ബ​രി​മ​ല അ​യ്യ​പ്പ​നും താ​ത്പ​ര്യം.കോ​ണ്‍​ക്രീ​റ്റ ്കെ​ട്ടി​ട​ങ്ങ​ളും ഗ​സ്റ്റ് ഹൗ​സു​ക​ളും ശ​ബ​രി​മ​ല​യി​ൽ വ​രു​ന്ന​തി​നോ​ടു വ​നം​വ​കു​പ്പി​നു യോ​ജി​പ്പി​ല്ല. നി​ല​യ്ക്ക​ലി​ൽ ആ​വ​ശ്യാ​നു​സ​ര​ണം സ്ഥ​ല​മു​ണ്ട്.
അ​വി​ടെ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്ന​തി​ൽ ആ​ർ​ക്കും എ​തി​ർ​പ്പി​ല്ല. കാ​ന​ന​ക്ഷേ​ത്ര​മാ​യ ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യേ പ​ല അ​നു​മ​തി​ക​ളും സാ​ധ്യ​മാ​കൂ​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​നും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ ന​ന്ദി പ​റ​ഞ്ഞു.‌

വ​നം - ദേ​വ​സ്വം സം​യു​ക്ത സ​ർ​വേ​യ്ക്ക് എ​തി​ര​ല്ല ‌

‌ശ​ബ​രി​മ​ല​യി​ൽ വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി നി​ശ്ച​യി​ക്കു​ന്ന​തി​നും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി വ​നം, ദേ​വ​സ്വം വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ​ർ​വേ​യ്ക്ക് എ​തി​ർ​പ്പി​ല്ലെ​ന്ന് മ​ന്ത്രി രാ​ജു പ​റ​ഞ്ഞു.
ഇ​ത്ത​ര​ത്തി​ലൊ​രു സം​യു​ക്ത സ​ർ​വേ​യ്ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​മു​ള്ള​താ​ണ്. എ​ന്നാ​ൽ വ​നം​വ​കു​പ്പ് എ​തി​രാ​ണെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. കേ​ന്ദ്രാ​നു​മ​തി​യോ​ടെ​യാ​ണ് വ​ന​ഭൂ​മി വി​ട്ടു​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം വ​നം​വ​കു​പ്പി​നാ​ണെ​ന്ന​തു വി​സ്മ​രി​ച്ചു​കൂ​ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.‌