ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ർ​ണാ​ഭ തു​ട​ക്കം
Tuesday, November 14, 2017 12:16 PM IST
കോ​ട്ട​യം: ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. കോ​ട്ട​യം തി​രു​ന​ക്ക​ര ക്ഷേ​ത്ര മൈ​താ​നി​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി എ​ത്തി​യ മ​റ്റു കു​ട്ടി​ക​ളെ​യും ഹാ​രാ​ർ​പ്പ​ണം ചെ​യ്ത​തോ​ടെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.

യു​പി വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളം പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പൂ​ഞ്ഞാ​ർ എ​സ്എം​വി​എ​ച്ച്എ​സ്എ​സി​ലെ ടി.​എ. ആ​ർ​ച്ച​യാ​ണു കു​ട്ടി​ക​ളു​ടെ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ൽ​പി വി​ഭാ​ഗം മ​ല​യാ​ളം പ്ര​സം​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പാ​ലാ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ലെ ക്രി​സ്റ്റ​ഫ​ർ കെ. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി ഇ​ല്ലി​ക്ക​ൽ എ​ക്സ​ൽ​ഷ്യ​ർ സ്കൂ​ളി​ലെ ഡേ​വി​ഡ് മാ​ത്യു സാ​മു​വ​ൽ, പു​തു​പ്പ​ള്ളി ജോ​ർ​ജി​യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ലെ ആ​ഞ്ജ​ലി​ന സാ​റാ ഈ​പ്പ​ൻ, ക​ള​ത്തി​പ്പ​ടി മ​രി​യ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​ര്യ അ​ശോ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, വി.​എ​ൻ. വാ​സ​വ​ൻ എ​ന്നി​വ​ർ ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ബി.​എ​സ് തി​രു​മേ​നി പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

തു​ട​ർ​ന്നു ന​ട​ന്ന ശി​ശു​ദി​ന റാ​ലി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് റ​ഫീ​ക് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​ന റാ​ലി​യി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള​ള മൂ​വാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

ബാ​ന്‍റ് മേ​ളം, ടാ​ബ്ലോ, വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ അ​ണി​നി​ര​ന്ന റാ​ലി തി​രു​ന​ക്ക​ര ക്ഷേ​ത്ര​മൈ​താ​നി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് കോ​ട്ട​യം ബി​സി​എം സ്കൂ​ളി​ൽ സ​മാ​പി​ച്ചു.

ജ​വ​ഹ​ർ ബാ​ല​ഭ​വ​ൻ ചെ​യ​ർ​മാ​ൻ ടി. ​ശ​ശി​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പ്ര​ഫ. മാ​ട​വ​ന ബാ​ല​കൃ​ഷ്ണ​പി​ള്ള, എ​ഡി​സി ജ​ന​റ​ൽ പി. ​എ​സ്. ഷി​നോ, ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ൻ, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​കെ. അ​രി​വി​ന്ദാ​ക്ഷ​ൻ, ഡി​ഇ​ഒ സി. ​ഷൈ​ലാ​കു​മാ​രി, ശി​ശു​ക്ഷേ​മ സ​മി​തി അം​ഗ​ങ്ങ​ൾ, ബാ​ല​ഭ​വ​ൻ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.