ബാ​ണാ​സു​ര മ​ല തുരന്ന് ക്വാറിമാഫിയ; ഭീതിയോടെ താഴ്‌വാരത്തെ കുടുംബങ്ങൾ
വെ​ള്ള​മു​ണ്ട: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ അ​തീ​വ പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള ബാ​ണാ​സു​ര മ​ല​നി​ര​ക​ളി​ൽ അ​നി​യ​ന്ത്രി​ത പാ​റ​ഖ​ന​നം ന​ട​ക്കു​ന്ന​തു താ​ഴ്‌​വാ​ര​ത്തെ കു​ടും​ബ​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. പാ​ട്ട​ക്കാ​ലാ​വ​ധി ബാ​ക്കി​യു​ള്ള ര​ണ്ട് ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ൽ നി​ന്നാ​ണ് നി​യ​മം ലം​ഘി​ച്ചു​ള്ള ഖ​ന​നം. ബാ​ണാ​സു​ര​യു​ടെ നി​ല​നി​ൽ​പ്പ് പോലും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ൽ പാ​റ​പൊ​ട്ടി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. 1992 ൽ 11 ​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​മാ​ണ് ബാ​ണാ​സു​ര മ​ല. ഇ​വി​ടെ​യാ​ണി​പ്പോ​ൾ ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഖ​ന​ന​വും മ​ണ്ണി​ടി​ക്ക​ലും ടി​പ്പ​റു​ക​ളു​ടെ കൂ​ട്ട​യോ​ട്ട​വും പു​ല​ർ​ച്ചെ​ മു​ത​ൽ ന​ട​ക്കു​ന്ന​ത്.

അ​ഞ്ച് ഹെ​ക്ട​റോ അ​തി​ന് താ​ഴെ​യോ വി​സ്തീ​ർ​ണ​മു​ള്ള ക്വാ​റി​ക​ൾ​ക്ക് പാ​രി​സ്ഥി​തി​കാ​നു​മ​തി നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ട് മു​ൻ വ​ർ​ഷം ഉ​ത്ത​ര​വി​റ​ങ്ങി​യ​തോ​ടെ വ​യ​നാ​ട് ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ക​രി​ങ്ക​ൽ ക്വാ​റി​ക​ളും അ​ട​ച്ചു പൂ​ട്ടി​യി​രു​ന്നു. ലീ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ബാ​ക്കി​യു​ള്ളവ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ​പ്പെ​ട്ട ര​ണ്ട് ക​രി​ങ്ക​ൽ ക്വാ​റി​ക​ളാ​ണ് ബാ​ണാ​സു​ര മ​ല​യു​ടെ താ​ഴ്ഭാ​ഗം തു​ര​ന്നു​തീ​ർ​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​രു​ന്ന​ത്. നി​ർ​മാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ക​രി​ങ്ക​ല്ലു​ൽ​ത്പ​ന്ന​ങ്ങ​ൾ വേ​ണ​മെ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​ണ് ഖ​ന​നം. വെ​ള്ള​മു​ണ്ട വി​ല്ലേ​ജി​ലെ 622 ഒ​ന്ന് എ ​യി​ലു​ള്ള 1.695 ഹെ​ക്ട​ർ ഭൂ​മി​യ്ക്ക് 2022 വ​രെ​യാ​ണ് ലീ​സ് കാ​ലാ​വ​ധി. തൊ​ട്ട​ടു​ത്ത ഇ​തേ സ​ർ​വേ ന​ന്പ​റി​ൽ ത​ന്നെ​യു​ള്ള പു​ളി​ഞ്ഞാ​ൽ ശി​ല ബ്രി​ക്സി​ന് 2020 വ​രെ​യാ​ണ് കാ​ലാ​വ​ധി​യു​ള്ള​ത്.

പ്ര​ദേ​ശ​ത്തെ ഒ​ന്നാ​കെ പ്ര​ക​ന്പ​നം കൊ​ള്ളിക്കുന്ന ഖ​ന​നം വ​ൻ ദു​ര​ന്ത​ത്തി​നി​ട​യാ​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. വാ​ളാ​രം കു​ന്നി​ലെ ക്വാ​റി ആ​ദി​വാ​സി കോ​ള​നി​യോ​ട് ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ദി​വാ​സി​ക​ൾ നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​വി​ടെ നി​ന്നു​ള്ള ക​ല്ല് സ്വ​ന്തം ക്ര​ഷ​ർ യൂ​ണി​റ്റി​ലേ​ക്കു​കൊ​ണ്ട് പോ​യാ​ണ് മെ​റ്റ​ലാ​ക്കി വി​ൽ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ള​വോ പ്ര​വ​ർ​ത്ത​ന സ​മ​യ​ക്ര​മ​മോ പ​രി​ശോ​ധി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട.് തൊ​ട്ടു​ത്ത ക്വാ​റി​യി​ൽ നി​ന്നും ബി​ല്ലു​ക​ൾ പോ​ലും ന​ൽ​കാ​തെ ക​രി​ങ്ക​ല്ല് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. അ​നു​വ​ദി​ച്ച​തി​ൽ കൂ​ടു​ത​ൽ ഖ​ന​നം ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ബി​ല്ലി​ല്ലാ​തെ ലോ​ഡ് ന​ൽ​കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ജി​ല്ല​യി​ൽ മ​റ്റെ​വി​ടെ​യും ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ തോ​ന്നി​യ വി​ല​യാ​ണ് ബോ​ള​റി​നു ഈ​ടാ​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.