കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി പു​സ്ത​ക വ​ര​വ്
Tuesday, November 14, 2017 2:05 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പു​സ്ത​ക​ങ്ങ​ൾ കൊ​ണ്ട് സ​ന്പു​ഷ്ട​മാ​യ വ​ലി​യ ലൈ​ബ്ര​റി​യെ​ന്ന സ്വ​പ്ന സാ​ക്ഷാ​ത്ക്കാ​ര​ത്തി​നാ​യി അ​സം​പ്ഷ​ൻ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. പ​തി​നാ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളു​മാ​യി കേ​ര​ള​ത്തി​ലെ സ്കൂ​ൾ ലൈ​ബ്ര​റി​ക​ളി​ൽ ഒ​ന്നാ​മ​തെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.
ക്ലാ​സ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ലൈ​ബ്ര​റി​ക്കാ​യി വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി പു​സ്ത​ക​ങ്ങ​ൾ ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ൽ ശേ​ഖ​രി​ക്കു​ക​യാ​ണ് കു​ട്ടി​ക്കൂ​ട്ട​ങ്ങ​ൾ. സ്കൂ​ളി​ൽ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ ഉ​പ്പി​ലി​ട്ട നെ​ല്ലി​ക്ക, പൈ​നാ​പ്പി​ൾ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റു തു​ക സ്വ​രൂ​പി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ ക്ലാ​സു​ക​ളു​മു​ണ്ട് .
പ​തി​നാ​യി​രം പു​സ്ത​ക​ങ്ങ​ൾ സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി മ​ത്സ​ര​വു​മുണ്ട്. ഏ​റ്റ​വു​മ​ധി​കം പു​സ്ത​കം ശേ​ഖ​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സമ്മാന ങ്ങൾ നൽകും. ഇ​തു​വ​രെ ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ളു​മാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി. മാ​നേ​ജ​ർ ഫാ. ​സ്റ്റീ​ഫ​ൻ കോ​ട്ട​ക്ക​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​ണ്‍​സ​ൻ തൊ​ഴു​ത്തി​ങ്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റ്റി​ജി ചെ​റു​തോ​ട്ടി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​നി​ൽ അ​ഗ​സ്റ്റി​ൻ, പി.​എ. വ​ർ​ഗീ​സ്, തോ​മ​സ് സ്റ്റീ​ഫ​ൻ, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ എ.​ആ​ർ. മ​നോ​ജ്, എം.​എ​ച്ച്. നൗ​ഷാ​ദ്, എ.​ബി. ഷി​ബു, ടി.​കെ. ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.