യൂ​ത്ത്‌​ കോ​ണ്‍​ഗ്ര​സ് ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
മ​ല​പ്പു​റം: തോ​മ​സ് ചാ​ണ്ടി​യെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം പാ​ര്‍​ലി​മെ​ന്‍റ് ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ലേ​ക്കു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. നി​ര​ന്ത​ര​മാ​യ ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​മു​ണ്ടാ​യി​ട്ടും ക​ള​ക്ട​റു​ടെ ഗു​രു​ത​ര​മാ​യ ക​ണ്ടെ​ത്ത​ല്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടും മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.

പ്ര​ക​ട​ന​മാ​യെ​ത്തിയ പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​വി​ലെ പ​തി​നൊ​ന്നു മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് ക​വാ​ടം ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വീ​ക്ഷ​ണം മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ര്‍​ലി​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​പി.​സി.​വേ​ലാ​യു​ധ​ന്‍ കു​ട്ടി, സി.​കെ.​ഹാ​രി​സ്, ഉ​പ്പൂ​ട​ന്‍ ഷൗ​ക്ക​ത്ത്, മു​ജീ​ബ് ആ​ന​ക്ക​യം, കെ.​എ​സ്.​അ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​പ​രോ​ധം ര​ണ്ടു മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ട​പ്പോ​ള്‍ പോ​ലീ​സ് സ​മ​ര​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ന്ന​തി​നി​ടെ സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​വ​ര്‍​ത്ത​ക​രെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചാ​ണ്് നീ​ക്കം ചെ​യ്ത​ത്. 25 പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ​തു. റി​യാ​സ് മു​ക്കോ​ളി, ല​ത്തീ​ഫ് കൂ​ട്ടാ​ലു​ങ്ങ​ല്‍, അ​ന്‍​വ​ര്‍ അ​രൂ​ര്‍, അ​നീ​സ് ക​ള​ത്തി​ങ്ങ​ല്‍, ശം​സു മ​പ്രം, നൗ​ഷാ​ദ് ഉ​ന്ന​ന്ത​ല എ​ന്നി​വ​രെ മ​ല​പ്പു​റം ജെ​എ​ഫ്‌​സി​എം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചി​നു അ​ഷ്‌​റ​ഫ് ഒ​ടു​വി​ല്‍, അ​ബ്ദു​റ​ഹീം വാ​ള​പ്ര, ഹു​സൈ​ന്‍ ക​ണ്ണ​മം​ഗ​ലം, സൈ​ന​ബാ​നു അ​ങ്ങാ​ടി​പ്പു​റം, അ​ഷ്‌​റ​ഫ് പ​റ​ക്കു​ത്ത്, അ​ക്ബ​ര്‍ മീ​നാ​യി, ഫൈ​സ​ല്‍ ബാ​വ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.