പെ​ന്‍ ആ​ന്‍​ഡ് ബു​ക്ക് ബാ​ങ്ക് പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യേ​റു​ന്നു
Tuesday, November 14, 2017 2:11 PM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ജി​എ​ച്ച്എ​സ്എ​സി​ലെ സ്റ്റു​ഡ​ന്‍റസ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ല്‍ ആ​രം​ഭി​ച്ച പെ​ന്‍ ആ​ന്‍​ഡ് ബു​ക്ക് ബാ​ങ്ക് പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യേ​റു​ന്നു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക്ക്‌​പെ​ന്‍ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം ല​ക്ഷ്യ​മി​ട്ടു അ​ഞ്ചു പേ​ന​ക​ള്‍ ന​ല്‍​കി​യാ​ല്‍ പ​ക​രം മ​ഷി പേ​ന തി​രി​കെ ന​ല്‍​കു​ക​യും ആ​വ​ശ്യ​ക്കാ​ര്‍​ക്കു നോ​ട്ടു​ബു​ക്കു​ക​ള്‍ ന​ല്‍​കു​ന്ന​തു​മാ​ണ് പ​ദ്ധ​തി.
ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടു ആ​യി​ര​ക്ക​ണ​ക്കി​നു പേ​ന​ക​ളാ​ണ് ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച​ത്. ശി​ശു​ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ല്‍ കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​സം​ബ്ലി​യി​ല്‍ ല​ഭി​ച്ച പേ​ന​ക​ള്‍, ബു​ക്കു​ക​ള്‍ എ​ന്നി​വ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മ​നോ​ജ് മം​ഗ​ല​ശേ​രി അ​ധ്യാ​പ​ക​രാ​യ ഷാ​ജി മോ​ന്‍, ലി​സ​മ്മ ഐ​സ​ക്ക് എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി. പ​ദ്ധ​തി ക​ഴി​ഞ്ഞ ദി​വ​സം ദൂ​ര​ദ​ര്‍​ശ​ന്‍ ന​വ​കേ​ര​ള​ത്തി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്തി​രു​ന്നു. പ്ര​മേ​ഹ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ട്ട​ന​ട​ത്ത​ത്തി​ലും കേ​ഡ​റ്റു​ക​ള്‍ പ​ങ്കെ​ടു​ത്തു. പെ​രി​ന്ത​ല്‍​മ​ണ്ണ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​എ​സ്. ബി​നു​വി​നന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് എ​സ്പി​സി പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്.