ആ​റു റോ​ഡു​ക​ൾ നാ​ടി​നു സ​മ​ർ​പ്പി​ച്ചു
കോ​ഴി​ക്കോ​ട്: വ​ർ​ഷ​ങ്ങ​ളാ​യി ന​ഗ​രം നെ​ഞ്ചി​ലേ​റ്റി കാ​ത്തി​രു​ന്ന സ്വ​പ്ന പ​ദ്ധ​തി​ക്ക് സാ​ക്ഷാ​ത്ക്കാ​ര​ം. ന​ഗ​ര​ത്തി​ലെ ആ​റു റോ​ഡു​ക​ൾ ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ന​ഗ​ര​പാ​താ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് റോ​ഡു​ക​ൾ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നുകൊ​ടു​ത്ത​ത്.
സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ ന​ഗ​ര​പാ​താ വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കി​യ സ്റ്റേ​ഡി​യം​-പു​തി​യ​റ, കാ​ര​പ്പ​റ​ന്പ്-ക​ല്ലു​ത്താ​ന്‍ ക​ട​വ്, കോ​വൂ​ര്‍​-വെ​ള്ളി​മാ​ടു​കു​ന്ന്, ഗാ​ന്ധി​റോ​ഡ്-മി​നി​ബൈ​പ്പാ​സ്, പ​നാ​ത്ത്താഴം​-സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം, പു​ഷ്പ ജം​ഗ്ഷ​ന്‍ -മാ​ങ്കാ​വ് എ​ന്നീ റോ​ഡു​ക​ളാ​ണ് നാടിനു സ​മ​ർ​പ്പി​ച്ച​ത്. പു​തി​യ റോ​ഡു​ക​ൾ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ലി​യ ശ​മ​ന​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടൽ. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ വ​രു​ന്ന റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 138 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്.​
അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത ആ​റ് റോ​ഡു​ക​ളു​ടെ ആ​കെ നീ​ളം 22.251 കി​ലേ​മീ​റ്റ​റാ​ണ്. പ​ദ്ധ​തി​യു​ടെ നി​ര്‍​മ്മാ​ണ​വും 15 വ​ര്‍​ഷ​ത്തെ പ​രി​പാ​ല​ന​വും ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ​-ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യെ​യാ​ണു എ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 200 കോ​ടി രൂ​പ​യു​ടെ നി​ര്‍​മ്മാ​ണ ചെ​ല​വി​ലാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. റോ​ഡു​ക​ളി​ല്‍ ഇ​രു വ​ശ​ങ്ങ​ളി​ലു​മാ​യി കോ​ണ്‍​ക്രീ​റ്റ് ഓ​ട​ക​ളും റോ​ഡ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​വീ​ക​രി​ച്ച​പാ​ത​ക​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണ്. 15 പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ ട്രാ​ഫി​ക് സി​ഗ്ന​ല്‍ സം​വി​ധാ​ന​വും ഒ​ന്പ​ത് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ല്‍​ത്ത​കി​ടി​ക​ളും പൂ​ന്തോ​ട്ട​ങ്ങ​ളും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ എ​ല്ലാ ജം​ഗ്ഷ​നു​ക​ളി​ലും റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഇ​രു​ന്പ് കൈ​വ​രി​ക​ളും തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​ന് ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ച്ച സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി പൂ​ര്‍​ത്തി​ക​രി​ക്കാ​ന്‍ 24 മാ​സ​ത്തെ കാ​ലാ​വ​ധി​യാ​ണ് ന​ല്‍​കി​യി​രു​ന്ന​തെ​ങ്കി​ലും 20 മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​ക്കി​യെ​ന്ന​തും വ​ലി​യ നേ​ട്ട​മാ​ണ്.