ശിശുദിനാഘോഷം
കൊ​ച്ചി: ശി​ശു​ദി​ന​ത്തി​ന്‍റെ സ​ന്തോ​ഷം മെ​ട്രോ യാ​ത്ര​യി​ലൂ​ടെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി ഒ​രു കൂ​ട്ടം കു​രു​ന്നു​ക​ൾ. പെ​രു​ന്പാ​വൂ​ർ പു​ല്ലു​വ​ഴി സ്നേ​ഹ​ജ്യോ​തി ശി​ശു​ഭ​വ​നി​ലെ കു​ട്ടി​ക​ളാ​ണു കൊ​ച്ചി മെ​ട്രോ​യി​ൽ ശി​ശു​ദി​നാ​ഘോ​ഷം വേ​റി​ട്ട​താ​ക്കി​യ​ത്. രാ​യ​മം​ഗ​ലം കോ​ണ്‍​ഗ്ര​സ് മൈ​നോ​രി​റ്റി സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു കു​ട്ടി​ക​ൾ​ക്കാ​യി യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ആ​കാ​ശ​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ച ശേ​ഷം പു​ല്ലു​വ​ഴി ശി​ശു​ഭ​വ​നി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. ശി​ശു​ഭ​വ​ൻ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജി​സ, ബി​ബി​ൻ പോ​ൾ, വി.​പി. ബേ​ബി, ജി​ൽ​സ് വ​ർ​ഗീ​സ്, അ​ജോ കൃ​ഷ്ണ​ൻ, ഷാ​ജ​ൻ, പി.​എം. സ്റ്റീ​ഫ​ൻ, ബി​നു സു​ധാ​ക​ര​ൻ എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്കൊ​പ്പം പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.
അ​ങ്ക​മാ​ലി: ക​റു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ന്ന​ജം വാ​ർ​ഡി​ലെ ക​രി​പ്പാ​ല കെ.​പി. ചാ​ത്തു​രു​ത്തി​യി​ൽ മെ​മ്മോ​റി​യ​ൽ 83-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ശി​ശു​ദി​നാ​ഘോ​ഷ​വും മാ​താ​പി​താ​ക്ക​ൾ​ക്കാ​യി സ​മ്പാ​ദ്യ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ.​പി. അ​യ്യ​പ്പ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ റെ​ജി ജോ​ർ​ജ് യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ഡി​ബി​ഐ ബാ​ങ്ക് അ​ങ്ക​മാ​ലി ബ്രാ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ.​ജി. അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കു​ട്ടി​ക​ളി​ൽ സ​മ്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി​യും പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ബാ​ങ്ക് ന​ട​പ്പാ​ക്കു​ന്ന ക്ഷേ​മ പ​ദ്ധ​തി​ക​ളെ​പ്പ​റ്റി​യും വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളെ​പ്പ​റ്റി​യും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.
താ​ന്നി​പ്പു​ഴ: താ​ന്നി​പ്പു​ഴ അ​നീ​റ്റ പ​ബ്ലി​ക് സ്കൂ​ളി​ൽ മ​ഴ​വി​ൽ മ​നോ​ര​മ ഡി ​ഫോ​ർ ഡാ​ൻ​സ് ടൈ​റ്റി​ൽ വി​ന്ന​റാ​യ വൈ​ഗ സി​നോ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കൂ​ടാ​തെ സ്കൂ​ളി​ലെ വി​വി​ധ ക്ല​ബ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സി​സ്റ്റ​ർ മി​നീ​ഷ വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.
ചു​ള്ളി: സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ക്ക​ച്ച​ൻ കൂ​ന്പ​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ലു​വ: ആ​ലു​വ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജെം​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ൺ തെ​ക്ക​ൻ ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി.