മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​റ്റാ​ൻ അ​ണി​യ​റ​യി​ൽ നീ​ക്കം
Tuesday, November 14, 2017 3:14 PM IST
ബ​ദി​യ​ഡു​ക്ക: കാ​സ​ർ​ഗോ​ഡി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ബ​ദി​യ​ഡു​ക്ക ഉ​ക്കി​ന​ടു​ക്ക​യി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​ദി​ഷ്ട സ്ഥ​ല​ത്തു നി​ന്നും മാ​റ്റാ​ൻ നീ​ക്ക​മെ​ന്നും നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജിന്‍റെ അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് എ​ൻ​ഡോ​സ​ൾ​ഫാ​ൻ പു​നഃ​ര​ധി​വാ​സ കേ​ന്ദ്ര​മാ​യി മാ​റ്റാ​നും നീ​ക്കം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ക്കാ​ദ​മി​ക് ബ്ലോ​ക്കിന്‍റെ പ്ര​വൃ​ത്തി അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യെ​ങ്കി​ലും ടെ​ൻഡർ ചെ​യ്ത ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞു പ്ര​വൃ​ത്തി നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്നും പ​രാ​തി​യു​യ​രു​ന്നു. ഇൗ നീ​ക്കങ്ങൾ മെ​ഡി​ക്ക​ൽ കോ​ള​ജെ​ന്ന ജി​ല്ല​യു​ടെ സ്വ​പ്നം ത​ല്ലി​ക്കെ​ടു​ത്താ​നേ ഉ​പ​ക​രി​ക്കൂ​വെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. നി​ർ​ദി​ഷ്ട സ്ഥ​ല​ത്തു ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​തി​ന് ആ​വ​ശ്യ​മാ​യ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ടെ​ൻഡർ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ജ​ന​കീ​യ സ​മ​ര സ​മി​തി നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​തി​നു മു​ന്നോ​ടി​യാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും പ്ര​ദേ​ശി​ക ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ച്ചു. ക​ഴി​ഞ്ഞ സർക്കാർ 2013 ന​വം​ബ​ർ 30ന് ​അ​ന്ന​ത്തെ മു​ഖ്യ മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻചാ​ണ്ടി മെ​ഡി​ക്ക​ൽ കോ​ളജി​ന് ത​റ​ക്ക​ല്ലിടു​ക​യും. ന​ബാ​ർ​ഡിന്‍റെ ധ​ന സ​ഹാ​യ​ത്തോ​ടെ 288 കോ​ടി രൂ​പ ചെല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ഒ​രു വ​ർ​ഷം​കൊ​ണ്ടു കോ​ള​ജ് പ്ര​വ​ർത്ത​നം ആ​രം​ഭി​ക്കു​മെ​ന്നു പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​രു​ന്നു. കൂ​ടാ​തെ ചെ​ർ​ക്ക​ള മു​ത​ൽ ഉ​ക്കി​ന​ടു​ക്ക വ​രെ നാ​ല് വ​രി പാ​തയ്​ക്കു​ള്ള എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത് പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നുവേ​ണ്ടി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന ചു​മ​ത​ല കി​റ്റ്ക്കോ​യ്ക്ക് ഏ​ൽ​പ്പിക്കു​ക​യുമായി​രു​ന്നു. റോ​ഡ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തോ​ടെ നി​ർ​മാ​ണ​ത്തി​ൽ കൃ​ത്രി​മ​മു​ണ്ടെ​ന്ന് കാ​ണി​ച്ചു വി​ജി​ല​ൻ​സി​നു പ​രാ​തി ന​ൽ​കു​ക​യും ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ടു സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പീ​ന്നീ​ട് പ്ര​വൃ​ത്തി നി​ല​ച്ച​തി​നെ​തു​ട​ർ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ജ​ന​കീ​യ സ​മ​ര സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും.

ഒ​ടു​വി​ൽ ജ​ന​കീ​യ സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ കി​ട​പ്പു​സ​മ​രം ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യി പ്ര​ഭാ​ക​ര​ൻ ക​മ്മീ​ഷ​ൻ കാ​സ​ർ​ഗോ​ഡ് പാ​ക്കേ​ജി​നാ​യി നി​ർ​ദേ​ശി​ച്ച 28 കോ​ടി രൂ​പ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ക്കാദ​മി​ക് ബ്ലോ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നായി നീക്കി വച്ചിരുന്നു.

അ​ന്ന​ത്തെ ആ​രോ​ഗ്യ മ​ന്ത്രി വി.​എ​സ്.​ശി​വകു​മാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ​ത്തി​നു 68 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മാ​റി വ​ന്ന സ​ർ​ക്കാ​ർ ഇ​തൊ​ന്നും ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. അ​തേ സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ശി​ലാ​ഫ​ല​കം ഇ​പ്പോ​ഴും ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ സ്റ്റോ​ക്ക് റൂ​മി​ൽ പൊ​ടി​തി​ന്നു കി​ട​ക്കു​ക​യാണ്.