പാ​റ​ശാ​ല രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പൗ​ര​സ്വീ​ക​ര​ണം
Friday, November 17, 2017 2:51 PM IST
പാ​റ​ശാ​ല : പി​ൻ​കു​ളം സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പി​ൻ​കു​ളം ജം​ഗ്ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കാ​രോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത, കാ​രോ​ട് ഹോ​ളി​ക്രോ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ൻ​ഡ്രൂ​സ് ഒ​സി​ഡി, സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് താ​വ​ര​ത്തി​ൽ, ക​ൽ​പ്പാ​റ​പ്പ ലൂ​ഥ​റ​ൻ സ​ഭ​യി​ലെ റ​വ. സ്റ്റാ​ലി​ൻ, സി​എ​സ്ഐ സ​ഭ​യി​ലെ അ​ജി​കു​മാ​ർ, ഇ​ട​വ​ക വൈ​ദി​ക​ൻ ഫാ. ​സ​ന്തോ​ഷ് എ​ണ്ണ​വി​ള, സെ​ക്ര​ട്ട​റി സി.​എ. ജോ​ണ്‍, വി​വി​ധ മ​ത​സാ​മൂ​ഹി​ക നേ​താ​ക്ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു ശേ​ഷം ന​ട​ന്ന മീ​റ്റിം​ഗി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​മു​വ​ൽ പു​ത്ത​ൻ​പു​ര​യി​ൽ, എം​സി​എ അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ധ​ർ​മ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.