ചാ​വ​ക്കാ​ട് താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ്് പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി
ഗു​രു​വാ​യൂ​ർ: ഒ​ന്ന​ര ല​ക്ഷം​രൂ​പ​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്ത് ചാ​വ​ക്കാ​ട് താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി.​
ബ്രാ​ഹ്മ​ണ​സമൂഹം ഹാ​ളി​ൽ എ​ൻ​എ​സ്എ​സ് വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ വി.​പി.​ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
യൂ​ണ​ിയ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ എ​ൻ. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ഡോ.​ കെ.​എ​സ്. ​പി​ള്ള മു​ഖ്യാ​തി​ഥി​യാ​യി.​
വി​ദ്യ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ,ചി​കിത്സാ​ സ​ഹാ​യം​, ​വി​വാ​ഹ ധ​ന​സ​ഹാ​യം, ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.
​മി​ക​ച്ച​ക​ര​യോ​ഗ​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ​എ​ൻ​എ​സ്എ​സ് പ്ര​തി​നി​ധി​സ​ഭാ​ഗം സി.​രാ​ജ​ഗോ​പാ​ൽ നി​യ​മ​സ​ഹാ​യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.​
യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​മു​ര​ളീ​ധ​ര​ൻ,ജ്യോ​തി ര​വീ​ന്ദ്ര​നാ​ഥ്,കെ.​രാ​മ​ച​ന്ദ്ര​ൻ,കെ.​ഗോ​പാ​ല​ൻ,ഡോ.​വി.​അ​ച്യു​ത​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഷി​കവും ഇ-പേയ്മെന്‍റ് വിതരണവും

പു​ന്ന​യൂ​ർ​ക്കു​ളം: ര​ണ്ടാം വാ​ർ​ഷി​കം പി​ന്നി​ട്ട പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ ​പെ​യ്മെ​ന്‍റ് വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല വി​ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ടി.​എ.​ആ​യി​ഷ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഡി.​ധ​നീ​പ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്.​ഭാ​സ്ക​ര​ൻ മ​റ്റു മെം​ബ​ർ​മാ​രും ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും മ​റ്റ് അ​നു​ബ​ന്ധ ഓ​ഫീ​സു​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യു​ണ്ടാ​യി.