ചാ​ലി​ശേരി യാക്കോബായ പ​ള്ളി തിരുനാളിനു കൊ​ടി​യേ​റി
Sunday, November 19, 2017 11:12 AM IST
കു​ന്നം​കു​ളം: ചാ​ലി​ശേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍റ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ പ്ര​തി​ഷ്ഠാ പെ​രു​ന്നാ​ളി​നു ഞാ​യ​റാ​ഴ്ച കൊ​ടി​യേ​റി. രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​കാ​രി ഫാ. ​യെ​ൽ​ദോ എം. ​ജോ​യ് കൊ​ടി​യേ​റ്റി. 23, 24 തി​യ​തി​ക​ളി​ലാ​ണ് പെ​രു​ന്നാ​ളാ​ഘോ​ഷം. പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​യെ​ൽ​ദോ എം.​ജോ​യ്, ട്ര​സ്റ്റി ജി​ജോ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ഡോ. ​പ്ര​ദീ​പ് ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്

ഏ​ങ്ങ​ണ്ടി​യൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ വി.​എ​സ്.​കേ​ര​ളീ​യ​ൻ ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും തൃ​ശൂ​ർ ആ​ര്യ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പും, തി​മി​ര നി​ർ​ണ​യ ക്യാ​ന്പും ന​ട​ത്തി.​ഗ്ര​ന്ഥ​ശാ​ല പ​രി​സ​ര​ത്തു ന​ട​ന്ന ക്യാ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഇ​ർ​ഷാ​ദ് കെ.​ചേ​റ്റു​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ബാ​ഹു​ലേ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ: ​സേ​തു, കെ.​ആ​ർ ര​ജേ​ഷ്, പി.​പി.​റൗ​ഫ് ചേ​റ്റു​വ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.