എ​ൻ.​എ​സ്. ​മാ​ധ​വ​ന്‍റെ ഹി​ഗ്വി​റ്റ തു​റ​ന്ന വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ന്നു
Sunday, November 19, 2017 11:16 AM IST
ഇ​രി​ഞ്ഞാ​ല​ക്കു​ട: എ​ൻ.​എ​സ്.​മാ​ധ​വ​ന്‍റെ ഹി​ഗ്വി​റ്റ എ​ന്ന പ്ര​ശ​സ്ത ചെ​റു​ക​ഥ നാ​ട​ക​രൂ​പ​ത്തി​ൽ പു​ന​ര​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​സ് തെ​ക്ക​ന്‍റെ സ്മ​ര​ണ പു​തു​ക്കാ​നൊ​രു​ങ്ങി ക്രൈ​സ്റ്റ് കോ​ള​ജ് ആ​ഗോ​ള കാ​ന്പ​സ് തീ​യേ​റ്റ​ർ കൂ​ട്ടാ​യ്മ.
ഡി​സം​ബ​ർ 15,16 തി​യ്യ​തി​ക​ളി​ൽ ക്രൈ​സ്റ്റ് കോ​ളേ​ജി​ലെ തു​റ​ന്ന​വേ​ദി​യി​ൽ ലോ​ക​മെ​ന്പാ​ടു​മു​ള്ള പൂ​ർ​വ​വി​ദ്യാ​ർ​ഥി നാ​ട​ക​ക്കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൈ​സ്റ്റ് കോ​ള​ജും കോ​ളജ് യൂ​ണി​യ​നും ഒ​ത്തു​ചേ​ർ​ന്നാ​ണ് രം​ഗാ​വ​ത​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക്രൈ​സ്റ്റ്കോ​ള​ജി​ന് ദേ​ശീ​യ ത​ല​ത്തി​ൽ കി​രീ​ടം നേ​ടി​ത്ത​ന്ന ശ​ശി​ധ​ര​ൻ ന​ടു​വി​ൽ ആ​ണ് നാ​ട​കം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
ര​ണ്ട ുദി​വ​സ​ങ്ങ​ളി​ലാ​യി 1300 ഓ​ളം പേ​ർ​ക്ക് നാ​ട​കം കാ​ണാ​നു​ള്ള ഗാ​ല​റി ത​യ്യാ​റാ​ക്കും. പി.​ആ​ർ.​ജി​ജോ​യ്, അ​ർ​ച്ച​ന വാ​സു​ദേ​വ്, പി.​മ​ണി​ക​ണ്ഠ​ൻ, കൃ​ഷ്ണ​നു​ണ്ണി, ടോം ​ഇ​മ്മ​ട്ടി, സ​നാ​ജി,അ​ക്കീ​ഫ്, ലി​സ, ആ​ന്‍റ​ണി തെ​ക്കേ​ക്ക​ര, എ.​ആ​ർ.​അ​ര​വി​ന്ദ്, വൈ​ശാ​ഖ് തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം 14 ഓ​ളം ഫു​ട്ബോ​ൾ താ​ര​ങ്ങ​ളും വേ​ദി​യി​ലെ​ത്തും. ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ ക​ലാ​പാ​ര​ന്പ​ര്യ​ത്തി​ന് ചേ​ർ​ന്ന​വി​ധം തെ​ക്ക​ന​ച്ച​നോ​ടു​ള്ള അ​നു​സ്മ​ര​ണം ആ​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മാ​നേ​ജ​ർ ഫാ.​ജേ​ക്ക​ബ് ഞെ​രി​ഞ്ഞാ​ന്പ​ള്ളി, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ്ജ് ഡോ.​മാ​ത്യു പോ​ൾ ഉൗ​ക്ക​ൻ, എ​ന്നി​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. ​
നാ​ട​ക​പ​രി​ശീ​ല​നം ഈമാസം 26 ന് ​ആ​രം​ഭി​ക്കു​മെ​ന്നും പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സോ​ണി​യ ഗി​രി, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്രഫ.​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, എ​ന്നി​വ​ർ അ​റി​യി​ച്ചു.