പാലയൂരിൽ വി​ശ്വാ​സ​ക​വാ​ടം സ്ഥാ​പി​ച്ച​തി​ന്‍റെയും പ​ള്ളി സ്ഥാ​പി​ച്ച​തി​ന്‍റെയും വാ​ർ​ഷി​ക​ം ആ​ഘോ​ഷി​ച്ചു
Sunday, November 19, 2017 11:21 AM IST
പാ​ല​യൂ​ർ: മാ​ർ തോ​മ അ​തി​രൂ​പ​ത തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ദ​ണ്ഡ​വി​മോ​ച​നം ല​ഭി​ക്കു​ന്ന വി​ശ്വാ​സ​ക​വാ​ടം സ്ഥാ​പി​ച്ച​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വും മാ​ർ തോ​മാ​ശ്ലീ​ഹ ആ​ഗ​ത​നാ​യി പാ​ല​യൂ​രി​ൽ പ​ള്ളി സ്ഥാ​പി​ച്ച​തി​ന്‍റെ 1965-ാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു.
തോ​മാ​ശ്ലീ​ഹാ ജ​ല​മാ​ർ​ഗം എ​ത്തി​യ വ​ഞ്ചി​ക്ക​ട​വി​ലെ ക​പ്പേ​ള​യി​ൽ കൊ​ടി​യേ​റ്റം ന​ട​ത്തി​യ​തോ​ടെ ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​യി.
തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠി​ച്ച​ശേ​ഷം പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണ​മാ​യി എ​ത്തി​യ​വ​ർ മാ​ർ തോ​മാ​ശ്ലീ​ഹാ വി​ശു​ദ്ധ കു​രി​ശ് സ്ഥാ​പി​ച്ച സ്ഥ​ല​ത്ത് ക​ൽ​വി​ള​ക്കി​ൽ തി​രി​തെ​ളി​യി​ച്ചു മ​ണ്ഡ​പ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. വി​ശ്വാ​സ​ക​വാ​ടം ക​ട​ന്നു ദ​ണ്ഡ​വി​മോ​ച​ന പ്രാ​പ്തി​ക്കാ​യി പ്രാ​ർ​ഥ​ന ന​ട​ത്തി.
ത​റ​വാ​ട്ടി​ലേ​ക്കു വ​ന്ന് അ​പ്പ​നോ​ടു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് അ​നു​ഗ്ര​ഹം നേ​ടാ​നാ​ണ് ഓ​രോ വ​ർ​ഷ​വും പ​തി​നാ​യി​ര​ങ്ങ​ൾ പാ​ല​യൂ​രി​ൽ എ​ത്തു​ന്ന​തെ​ന്നു ബിഷപ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ​റ​ഞ്ഞു. ദി​വ്യ​ബ​ലി​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
"പാ​ല​യൂ​ർ മ​ഹാ​തീ​ർ​ഥാ​ട​നം, ദു​ക്റാ​ന ത​ർ​പ്പ​ണ തി​രു​നാ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് ആ​യി​ര​ങ്ങ​ൾ എ​ത്തു​ന്ന​ത് അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കു ന​ന്ദി പ​റ​യാ​നാ​ണ്. ഞാ​ൻ ഇ​ന്ന് പാ​ല​യൂ​രി​ൽ എ​ത്തി​യ​ത് അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കു ന​ന്ദി പ​റ​യാ​നും ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന എ​നി​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ശ​ക്തി ത​ര​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കാ​നു​മാ​ണ്' അ​ദ്ദേ​ഹം പ​റ​ഞ്ഞു.
റെ​ക്ട​ർ ഫാ. ​ജോ​സ് പു​ന്നോ​ലി​പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജി​ന്‍റോ കു​റ്റി​ക്കാ​ട്ട്, ഇ​ട​വ​കാം​ഗം ഫാ. ​ദി​ജോ ഓ​ല​ക്കേ​ങ്കി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​മു​ണ്ടാ​യി​രു​ന്നു.
തു​ട​ർ​ന്നു മൂ​ന്നു ദി​വ്യ​ബ​ലി​ക​ൾ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ അ​ർ​പ്പി​ച്ചു.
സെ​ന്‍റ് തോ​മ​സ് വ​ന്നി​റ​ങ്ങി​യ ബോ​ട്ടു​കു​ളം "അ​ത്ഭു​തം പ്ര​വ​ർ​ത്തി​ച്ച ത​ളി​യ​ക്കു​ളം' ര​ക്ത​സാ​ക്ഷി സ്മാ​ര​ക​മാ​യ ചി​ന്ന​മ​ല തു​ട​ങ്ങി​യ​വ കാ​ണു​ന്ന​തി​നു വ​ലി​യ തി​ര​ക്കാ​യി​രു​ന്നു.
ട്ര​സ്റ്റി​മാ​രാ​യ ഷാ​ജു ആ​ന്‍റോ, ബോ​ബ് എ​ലു​വ​ത്തി​ങ്ക​ൽ, സി.​കെ. ജോ​സ​ഫ്, ലി​ജോ ചി​രി​യ​ങ്ക​ണ്ട​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ജി. ജെ​യ്സ​ണ്‍, പി​യൂ​സ് ചി​റ്റി​ല​പ്പി​ള്ളി, സി.​സി. ചാ​ർ​ളി, സി.​എം. ജ​സ്റ്റി​ൻ ബാ​ബു, പി.​വി. പീ​റ്റ​ർ, റൊ​ണാ​ൾ​ഡ് ആ​ന്‍റ​ണി, സി​ജി ഡേ​വി​സ്, മേ​ഗി സേ​വ്യ​ർ, പി.​വി. ജോ​ഷി, തോ​മ​സ് വാ​ക​യി​ൽ, ഷാ​ജു ചെ​റു​വ​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.