യു​വാ​വ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Sunday, November 19, 2017 11:21 AM IST
കോ​ല​ഴി: വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മാ​ക്കി ക​ഞ്ചാ​വു വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വി​നെ കോ​ല​ഴി എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഭി​ലാ​ഷ് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
തൃ​ശൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഷാ​ജി എ​സ്. രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഭി​ലാ​ഷ് പി​ടി​യി​ലാ​യ​ത്. 23 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. വി​ൽ​പ​ന​യ്ക്കാ​യി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.
15 വ​ർ​ഷ​മാ​യി ക​ഞ്ചാ​വി​ന് അ​ടി​മ​യാ​ണെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി .ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​എം. സു​രേ​ഷ്, വി.​എ​സ്. സു​രേ​ഷ്കു​മാ​ർ, പി. ​പ​ര​മേ​ശ്വ​ര​ൻ, എ.​ആ​ർ. നി​ഖി​ൽ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷീ​ജ, അ​മി​ത, ഡ്രൈ​വ​ർ സം​ഗീ​ത് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.