തു​ന്പൂ​രി​ൽ വ്യാ​ജ​വാ​റ്റു കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Sunday, November 19, 2017 11:22 AM IST
ആ​ളൂ​ർ: തു​ന്പൂ​ർ അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ്യാ​ജ​വാ​റ്റു കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​യാ​ളെ പി​ടി​കൂ​ടി. ചാ​ലി​പ്പ​റ​ന്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണു (47) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ താ​മ​സ സ്ഥ​ല​ത്തു രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു ലി​റ്റ​റോ​ളം വ്യാ​ജ ചാ​രാ​യ​വും 150 ലി​റ്റ​റോ​ളം വാ​ഷും പ​ത്തു കി​ലോ ശ​ർ​ക്ക​ര​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.
വീ​ട്ടു​പ​റ​ന്പി​ലെ ഒ​ഴി​ഞ്ഞ മൂ​ല​യി​ൽ മ​ണ്ണി​ന​ടി​യി​ൽ വ​ലി​യ ഡ്രം ​കു​ഴി​ച്ചി​ട്ട് അ​തി​ലാ​ണു വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മൂ​ന്നു മാ​സ​ത്തോ​ള​മാ​യി ഇ​യാ​ൾ വ്യാ​ജ​ച്ചാ​രാ​യം വാ​റ്റി​യി​രു​ന്ന​താ​യി ആ​ളൂ​ർ എ​സ്ഐ വി.​വി. വി​മ​ൽ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത വീ​ട്ടു​കാ​രു​മാ​യി ഇ​വ​ർ അ​ടു​പ്പ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യം ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല.
വ​ള​രെ അ​ടു​പ്പ​മു​ള്ള​വ​ർ​ക്കും പു​റ​മെ​യു​ള്ള വി​ശ്വ​സ്ത​ർ​ക്കു​മാ​ണ് ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നു ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ത്സ​വ സീ​സ​ണ്‍ ല​ക്ഷ്യ​മി​ട്ടു ത​യാ​റാ​ക്കി​യ വാ​ഷാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.