‌‌‌‌‌ഇ​ട്ടി​യ​പ്പാ​റ​യി​ൽ വീ​ണ്ടും വ​ൺ​വേ സ​ന്പ്ര​ദാ​യം ന​ട​പ്പാ​ക്കി‌‌ ‌‌‌‌‌‌‌ ‌‌‌‌‌
Tuesday, November 21, 2017 12:04 PM IST
റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ​യി​ലെ വ​ൺ​വേ​യ്ക്കെ​തി​രെ കോ​ട​തി സ്റ്റേ ​നി​ല​നി​ൽ​ക്കെ കേ​ര​ള പോ​ലീ​സ് ആ​ക്ട് 72-ാം വ​കു​പ്പു പ്ര​കാ​രം പു​തു​താ​യി സ​മി​തി രൂ​പീ​ക​രി​ച്ച് ഇ​ന്ന​ലെ മു​ത​ൽ നീ​ണ്ടും വ​ൺ​വേ സ​ന്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കി.
നി​ല​വി​ലു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ സ​മി​തി കേ​ര​ള പോ​ലീ​സ് ആ​ക്ട് 72-ാം വ​കു​പ്പ് പ്ര​കാ​ര​മ​ല്ല രൂ​പീ​ക​രി​ച്ച​തെ​ന്നും അ​തി​നാ​ൽ തീ​രു​മാ​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു വി​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും സ്റ്റേ ​സ​ന്പാ​ദി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നി​ർ​ബ​ന്ധ​മാ​യു​ള്ള വ​ൺ​വേ ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ന്നും പോ​ലീ​സി​നെ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് പി​ൻ​വ​ലി​ച്ചി​രു​ന്നു.
തു​ട​ർ​ന്നാ​ണ് നി​യ​മ​പ്ര​കാ​ര​മു​ള്ള സ​മി​തി രൂ​പീ​ക​രി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ത​ഹ​സീ​ൽ​ദാ​ർ കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ന്യൂ​മാ​ൻ, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യൂ എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തും പു​റ​ത്തു പോ​കു​ന്ന​തു​മാ​യ മാ​ർ​ഗ​ങ്ങ​ൾ പ​ര​സ്പ​രം മാ​റ്റി​യി​ട്ടു​ണ്ട്. ബ​സു​ക​ൾ പ്ര​വേ​ശി​ച്ചി​രു​ന്ന സ്ഥ​ല​ത്തു​കൂ​ടി ഇ​നി പു​റ​ത്തു പോ​കു​ക​യും പു​റ​ത്തു പോ​യി​രു​ന്ന മാ​ർ​ഗ​ത്തി​ലൂ​ടെ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും വേ​ണം.
ഇ​ന്ന​ലെ ആ​ദ്യ​ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ൽ പ​ല ബ​സു​ക​ളും പ​ഴ​യ​പ​ടി​യാ​ണ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച​ത്.
ഇ​തോ​ടൊ​പ്പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടൗ​ണി​ലെ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് മാ​ത്ര​മേ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.
മാ​മു​ക്കി​ൽ നി​ന്നു വ​രു​ന്പോ​ൾ വ​ൺ​വേ തു​ട​ങ്ങു​ന്ന കാ​വു​ങ്ക​ൽ​പ​ടി​യി​ൽ പ്ര​ധാ​ന റോ​ഡി​ൽ ഇ​നി ബ​സ് നി​ർ​ത്തി ആ​ളി​റ​ക്കി ക​യ​റ്റാ​നും അ​നു​മ​തി​യു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​ണ് വ​ൺ​വേ ബാ​ധ​ക​മാ​ക്കു​ക. യോ​ഗ​തീ​രു​മാ​നം കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​റി​യി​ച്ചു. ‌‌ ‌‌‌‌‌