നാ​ലു ഭ​വ​ന​ര​ഹി​ത​ർ​ക്കു കൂ​ടി ഡോ.​സു​നി​ൽ വീ​ടു ന​ൽ​കി
Tuesday, November 21, 2017 12:07 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നാ​ലു​പേ​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി. ഇ​തോ​ടെ ഡോ.​സു​നി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ളു​ടെ എ​ണ്ണം 82-ലെ​ത്തി.
പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​യ കെ.​പി. ജോ​ർ​ജ്, സ​ണ്ണി മാ​ളി​യേ​ക്ക​ൽ, ജോ​സ്, ജെ​സി ജോ​ർ​ജ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തി​ലാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ഒ​രു വീ​ടി​ന് 2.5 ല​ക്ഷം രൂ​പ വീ​തം ചെ​ല​വാ​യി. ക​ല​ഞ്ഞൂ​ർ പൂ​ത​ങ്ക​ര കി​ഴ​ക്ക് കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ ല​ക്ഷ്മി​യും ഓ​ട്ടി​സം ബാ​ധി​ച്ച മ​ക​ളും അ​ട​ങ്ങി​യ നാ​ലം​ഗ കു​ടും​ബം, ല​ക്ഷ്മി ഭ​വ​നി​ൽ ശ്യാ​മ​ള​യും കു​ടും​ബ​വും അ​ർ​ച്ച​നാ​ല​യ​ത്തി​ൽ ജ​യ​ശ്രീ​ല​ത​യും കു​ടും​ബ​വും വി​ദ്യാ​ഭ​വ​നി​ൽ സ​ന്ധ്യ​യും അ​ഞ്ചു കു​ട്ടി​ക​ളും എ​ന്നി​വ​ർ​ക്കാ​ണ് വീ​ടു​ക​ൾ ല​ഭി​ച്ച​ത്. അ​ടു​ത്ത​ടു​ത്താ​യി പ്ലാ​സ്റ്റി​ക് കൂ​ര​ക​ളി​ലാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം. ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും സി​റ്റൗ​ട്ടും അ​ട​ങ്ങു​ന്ന​താ​ണ് വീ​ട്.
താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ, കെ.​പി. ജോ​ർ​ജ്, ടി.​ഡി. ബൈ​ജു, കെ.​പി. ജ​യ​ലാ​ൽ എ​ന്നി​വ​ർ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​ത ര​മേ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി. ​രാ​ജ​ഗോ​പാ​ൽ, മെം​ബ​ർ എ​സ്. സ​ജി​ത, ബി.​ആ​ർ. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.