ലോ​ക​സ​മാ​ധാ​ന ദി​നാ​ച​ര​ണം
ന​രി​യാ​പു​രം: വൈ​എം​സി​എ പ​ത്ത​നം​തി​ട്ട സ​ബ് റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ലോ​ക​സ​മാ​ധാ​ന ദി​നാ​ച​ര​ണം ക്രൈ​സ്ത​വ സാ​ഹി​ത്യ സ​മി​തി സെ​ക്ര​ട്ട​റി റ​വ. ഡോ. ​മാ​ത്യു ദാ​നി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​വി.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫാ. ​റോ​യി.​പി.​തോ​മ​സ്, ഡോ. ​തോ​മ​സ് ജോ​ർ​ജ്, മാ​ത്യു എ​ബ്ര​ഹാം, ജോ​സ​ഫ് കോ​ശി, യോ​ഹ​ന്നാ​ൻ കൊ​ന്ന​യി​ൽ, തോ​മ​സ് വ​റു​ഗീ​സ്, ജോ​സ് മു​ണ്ട​യ്ക്ക​ലേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു

പ​ത്ത​നം​തി​ട്ട: ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ്‍ സാ​ക്ഷ​ര​ത അ​ഭി​യാ​ന്‍ കോ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ളെ ചേ​ര്‍​ത്ത് പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​പ്പി​ച്ച​തി​ന് സി​എ​സ്‌​സി ഏ​ര്‍​പ്പെ​ടു​ത്തി​യ അ​വാ​ര്‍​ഡു​ക​ള്‍ എ​റ​ണാ​കു​ളം തേ​വ​ര അ​ര്‍​ബ​ന്‍ കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഹാ​ളി​ല്‍ വി​ത​ര​ണം ചെ​യ്തു. റാ​ന്നി - പെ​രു​നാ​ട് മ​ഠ​ത്തും​മൂ​ഴി അ​ക്ഷ​യ സം​രം​ഭ​ക​ന്‍ എ​ന്‍. കൃ​ഷ്ണ​ദാ​സ് ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​നാ​യി. അ​രു​വാ​പ്പു​ലം അ​ക്ഷ​യ സം​രം​ഭ​ക ബീ​ന ജോ​സ​ഫ്, ക​ല​ഞ്ഞൂ​ര്‍ അ​ക്ഷ​യ സം​രം​ഭ​ക​ന്‍ റ്റി.​ഡി.​വി​ജ​യ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. സി​എ​സ്‌​സി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡോ.​ദി​നേ​ശ് ത്യാ​ഗി​യാ​ണ് അ​വാ​ര്‍​ഡ് വി​ത​ര​ണം നി​ര്‍​വ​ഹി​ച്ച​ത്. സി​എ​സ്‌​സി സം​സ്ഥാ​ന കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​നോ ചാ​ക്കോ ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​നു ജോ​ണ്‍ ജോ​ര്‍​ജ്, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.