ഉ​തി​മൂ​ട് മാ​ർ​ത്തോ​മ്മാ പ​ള്ളി ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം 26ന്
Tuesday, November 21, 2017 12:07 PM IST
പ​ത്ത​നം​തി​ട്ട: ഉ​തി​മൂ​ട് മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ 99-ാമ​ത് ഇ​ട​വ​ക​ദി​നാ​ച​ര​ണ​വും ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​ന​വും 26നു ​ന​ട​ക്കും.
ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ.​തോ​മ​സ് പി.​ചാ​ണ്ടി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.26നു ​രാ​വി​ലെ എ​ട്ടി​ന് റാ​ന്നി -നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു കാ​ർ​മി​ക​നാ​കും. 10.45നു ​ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്നാ​നാ​യ സ​ഭ റാ​ന്നി മേ​ഖ​ലാ​ധ്യ​ക്ഷ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ശ​താ​ബ്ദി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, മാ​ർ​ത്തോ​മ്മാ സ​ഭ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫ്, റ​വ.​ടി.​ടി. തോ​മ​സ്, റ​വ.​ജോ​ർ​ജ് ഏ​ബ്ര​ഹാം, പി.​ടി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭൂ, ​ഭ​വ​ന​ര​ഹി​ത​ർ, വി​വാ​ഹാ​വ​ശ്യം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ​വ​യ്ക്കു സ​ഹാ​യ​ങ്ങ​ൾ ന​ൽ​കും.
ഉ​തി​മൂ​ട് എം​ടി​എ​ൽ​പി സ്കൂ​ൾ പു​ന​രു​ത്ഥാ​നം, ചി​കി​ത്സാ ധ​ന​സ​ഹാ​യം, ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​നം, സെ​മി​നാ​റു​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​ന്പ് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് ടി. ​സാ​മു​വേ​ൽ, ട്ര​സ്റ്റി എ. ​ജോ​ണ്‍ സാ​മു​വേ​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ സോ​ണി തോ​പ്പി​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.