പൊ​ൻ​കു​ന്നം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കിം​ഗി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
പൊ​ൻ​കു​ന്നം: ദി​നം​പ്ര​തി നൂ​റു​ക​ണ​ക്ക​ന് സ്വ​കാ​ര്യ- സ​ർ​ക്കാ​ർ ബ​സു​ക​ൾ ക​യ​റി ഇ​റ​ങ്ങു​ന്ന പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് വേ​യി​ലും പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റി വ​രു​ന്ന ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി ക​യ​റ്റി ക​ട​ന്നു പോ​ക​ണം. നേ​ര​ത്തെ എ​ത്തു​ന്ന ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റ്റി​യി​ട്ട് പ​ത്തു മി​നി​റ്റി​നു​ള്ളി​ൽ പു​റ​ത്തേ​ക്ക് പോ​ക​ണം. ഒ​രു വാ​ഹ​ന​വും കൂ​ടു​ത​ൽ സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. ബ​സ് വേ​യി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ കി​ട​ന്നു ക​ഴി​ഞ്ഞാ​ൽ ശ​ബ​രി​മ​ല സീ​സ​ൺ ആ​യ​തോ​ടെ ദേ​ശീ​യ​പാ​ത 183ൽ ​കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു. രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ ബ​സ് വേ​യി​ൽ പാ​ർ​ക്കിം​ഗി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കും. സ്റ്റാ​ൻ​ഡി​ൽ ര​ണ്ടി​ൽ കൂ​ടു​ത​ൽ പാ​ലാ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തും പോ​ലീ​സും ചേ​ർ​ന്നെ​ടു​ത്ത തീ​രു​മാ​നം ബ​സ് ജീ​വ​ന​ക്കാ​ർ പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ൻ​കു​ന്നം എ​സ്ഐ എ.​സി. മ​നോ​ജ്കു​മാ​ർ അ​റി​യി​ച്ചു.