പൂഞ്ഞാർ എൻജിനിയറിംഗ് കോളജിൽ ഊ​ർ​ജ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം
Friday, November 24, 2017 11:37 AM IST
പൂ​ഞ്ഞാ​ർ: ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും കേ​ര​ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റും സം​യു​ക്ത​മാ​യി ഇ​ന്നു ​കോ​ള​ജ് കാ​ന്പ​സി​ൽ ദേ​ശീ​യ ഊ​ർ​ജ സം​ര​ക്ഷ​ണ​ദി​നാ​ച​ര​ണം ന​ട​ത്തും. ഊ​ർ​ജ സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി പ​തി​ന​ഞ്ചോ​ളം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക​ത​ല മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന പ്ര​ശ്നോ​ത്ത​രി മ​ത്സ​രം, കെ​എ​സ്ഇ​ബി മു​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ ആ​ർ. ഗാ​യ​ത്രി​നാ​യ​ർ, കേ​ര​ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ലെ കെ. ​അ​സിം എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഊ​ർ​ജ പ്ര​ഭാ​ഷ​ണ​പ​ര​ന്പ​ര, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം എ​ന്നി​വ രാ​വി​ലെ 9.30 മു​ത​ൽ കോ​ള​ജി​ൽ ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ.​എ​സ്. ജ​യ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ ക്ലി​നി​ക്

കു​റ​വി​ല​ങ്ങാ​ട്: ക​ട​പ്ലാ​മ​റ്റം, കു​റ​വി​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കും. ഫോ​ൺ: 9495184580, 9747497075.
ത​ല​നാ​ട്: ത​ല​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ ക്ലി​നി​ക് ന​ട​ത്തും. ഫോ​ൺ: 9447036389.
ക​ട​നാ​ട്: മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്നു 2.30 ന് ​കൊ​ല്ല​പ്പ​ള്ളി രാ​ജീ​വ്ഗാ​ന്ധി ഹാ​ളി​ൽ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ ക്ലി​നി​ക് ന​ട​ക്കും. ഫോ​ൺ: 9745345897.

സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം

പ​യ​പ്പാ​ർ: ക​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ പ​യ​പ്പാ​ർ, അ​ന്ത്യാ​ളം, ചൂ​ഴി​പ്പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ വ​ഴി​വി​ള​ക്കു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. സ​ർ​വീ​സ് വ​യ​റു​ക​ൾ മു​റി​ച്ചു​മാ​റ്റി​യാ​ണ് വ​ഴി​വി​ള​ക്കു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. വ​ഴി​വി​ള​ക്കു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ഗ്രാ​മ​സ​ഭാ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഓ​മ​ന ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.