സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ
Friday, November 24, 2017 12:23 PM IST
കോ​​ട്ട​​യം: മൂ​​ല്യാ​​ധി​​ഷ്ഠി​​ത വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും മി​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും ഗ്രാ​​മീ​​ണ വി​​ദ്യാ​​ല​​യ പു​​ന​​രു​​ദ്ധാ​​ര​​ണ​​ത്തി​​നും ഭ​​വ​​ന​​ദാ​​നം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധോ​​ദ്ദേ​​ശ്യ പ​​ദ്ധ​​തി​​ക​​ൾ​​ക്കു​​മാ​​യി സി​​എ​​സ്ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക 25 കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി.
കോ​​ട്ട​​യം റി​​ട്രീ​​റ്റ് സെ​​ന്‍റ​​റി​​ൽ സി​​എ​​സ്ഐ മോ​​ഡ​​റേ​​റ്റ​​ർ ബി​​ഷ​​പ് തോ​​മ​​സ് കെ. ​​ഉ​​മ്മ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്നു​​വ​​രു​​ന്ന 68-ാമ​​ത് കൗ​​ണ്‍​സി​​ൽ സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് ട്ര​​ഷ​​റ​​ർ റ​​വ. ഡോ. ​​സാ​​ബു കെ. ​​ചെ​​റി​​യാ​​ൻ വാ​​ർ​​ഷി​​ക ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന മ​​ഹാ​​യി​​ട​​വ​​ക ഔ​​ദ്യോ​​ഗി​​ക ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ റ​​വ. ജോ​​ണ്‍ ഐ​​സ​​ക്ക് വൈ​​ദി​​ക സെ​​ക്ര​​ട്ട​​റി​​യാ​​യും ഡോ. ​​സൈ​​മ​​ണ്‍ ജോ​​ണ്‍ അ​​ത്മാ​​യ സെ​​ക്ര​​ട്ട​​റി​​യാ​​യും റ​​വ. തോ​​മ​​സ് പാ​​യി​​ക്കാ​​ട് ട്ര​​ഷ​​റ​​റാ​​യും ജേ​​ക്ക​​ബ് ഫി​​ലി​​പ്പ് ക​​ല്ലു​​മ​​ല മ​​ഹാ​​യി​​ട​​വ​​ക ര​​ജി​​സ്ട്രാ​​ർ പ​​ദ​​വി​​യി​​ലേ​​ക്കും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
മ​​ഹാ​​യി​​ട​​വ​​ക എ​​ക്സി​​ക്യു​​ട്ടീ​​വ് ക​​മ്മി​​റ്റി​​യി​​ലേ​​ക്കും സി​​ന​​ഡി​​ലേ​​ക്കു​​മു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്നു. മ​​ഹാ​​യി​​ട​​വ​​ക കൗ​​ണ്‍​സി​​ൽ സ​​മ്മേ​​ള​​നം ഇ​​ന്ന് സ​​മാ​​പി​​ക്കും.