മി​​​ഷ​​​ൻ ലീ​​​ഗ് സ​​​പ്ത​​​തി ആ​​​ഘോ​​​ഷ​​ം നാ​ളെ; ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി
Friday, November 24, 2017 12:57 PM IST
ക​​​ടു​​​ത്തു​​​രു​​​ത്തി: കോ​​​ത​​​ന​​​ല്ലൂ​​​രി​​​ൽ നാ​​​ളെ ന​​​ട​​​ക്കു​​​ന്ന ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗി​​​ന്‍റെ സ​​​പ്ത​​​തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. ക​​​ന്തീ​​​ശ​​​ങ്ങ​​​ളു​​​ടെ ഫൊ​​​റോ​​​നാ പ​​​ള്ളി​​​യാ​​​ണ് മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നും പ്രേ​​​ഷി​ത​​​റാ​​​ലി​​​ക്കും ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​ത്.
പാ​​​ലാ രൂ​​​പ​​​ത​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള 25,000 ത്തോ​​​ളം കു​​​ഞ്ഞു മി​​​ഷ​​​ന​​​റി​​​മാ​​​ർ നാ​​​ളെ കോ​​​ത​​​ന​​​ല്ലൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. രാ​​​വി​​​ലെ 9.30ന് ​​​വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, 11 ന് ​​​പ​​​താ​​​ക ഉ​​​യ​​​ർ​​​ത്ത​​​ൽ, തു​​​ട​​​ർ​​​ന്ന് രൂ​​​പ​​​താ കൗ​​​ണ്‍​സി​​​ൽ, 1.30ന് ​​​കോ​​​ത​​​ന​​​ല്ലൂ​​​ർ പ​​​ള്ളി​​​യ​​​ങ്ക​​​ണ​​​ത്തി​​​ൽ നി​​​ന്നും ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്രേ​​​ഷി​ത​​​മ​​​ഹാ​​​റാ​​​ലി ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
പ്രേ​​​ഷി​ത​​​റാ​​​ലി​​​യി​​​ലും സം​​​ഗ​​​മ​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​ർ ഉ​​​ച്ച​​​യ്ക്ക് 1.30ന് ​​​മു​​​ന്പാ​​​യി കോ​​​ത​​​ന​​​ല്ലൂ​​​ർ പ​​​ള്ളി​​​യ​​​ങ്ക​​​ണ​​​ത്തി​​​ൽ എ​​​ത്ത​​​ണ​​ം. പ​​​ള്ളി​​​യി​​​ൽ എ​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ​​​ള്ളി​​​യു​​​ടെ മു​​​ന്പി​​​ലു​​​ള്ള റോ​​​ഡി​​​ലൂ​​​ടെ മു​​​ന്നോ​​​ട്ടു​പോ​​​യി ന​​​ന്പ്യാ​​​കു​​​ളം പ​​​ള്ളി മൈ​​​താ​​​ന​​​ത്തും സ​​​മീ​​​പ​​​ത്താ​​​യി സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും പാ​​​ർ​​​ക്ക് ചെ​​​യ്യ​​​ണം. കോ​​​ത​​​ന​​​ല്ലൂ​​​ർ ക്ലൗ​​​ഡ് ഹോ​​​ട്ട​​​ലി​​​ന്‍റെ കോ​​​ന്പൗ​​​ണ്ടി​​​ലും പാ​​​ർ​​​ക്കിം​​​ഗ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
1.30നു​ശേ​​​ഷം ഏ​​​റ്റു​​​മാ​​​നൂ​​​ർ ഭാ​​​ഗ​​​ത്തു നി​​​ന്നും വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളും കു​​​റു​​​പ്പ​​​ന്ത​​​റ ഭാ​​​ഗ​​​ത്തു​​​നി​​​ന്നും എ​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളും ക​​​ള​​​ത്തൂ​​​ർ ക​​​വ​​​ല​​​യി​​​ലെ​​​ത്തി കു​​​ട്ടി​​​ക​​​ളെ ഇ​​​റ​​​ക്കി​​​യശേ​​​ഷം വോ​​​ള​​​ന്‍റി​​​യേ​​​ഴ്സി​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം പാ​​​ർ​​​ക്കിം​​​ഗ് ന​​​ട​​​ത്ത​​​ണം. ക​​​ള​​​ത്തൂ​​​ർ ക​​​വ​​​ല​​​യി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന കു​​​ട്ടി​​​ക​​​ൾ പ​​​ള്ളി​​​റോ​​​ഡി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ചു ക​​​ന്തീ​​​ശ​​​ങ്ങ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ന്‍റെ ക​​​വാ​​​ട​​​ത്തി​​​ലൂ​​​ടെ കു​​​ഞ്ഞേ​​​ട്ട​​​ൻ ന​​​ഗ​​​റി​​​ലെ​​​ത്ത​​​ണം. 1.30ന് ​​​പ​​​ള്ളി​​​യ​​​ങ്ക​​​ണ​​​ത്തി​​​ൽ നി​​​ന്നും റാ​​​ലി ആ​​​രം​​​ഭി​​​ക്കും.
ഇ​​​മ്മാ​​​നു​​​വേ​​​ൽ സ്കൂ​​​ൾ റോ​​​ഡി​​​ലൂ​​​ടെ മെ​​​യി​​​ൻ റോ​​​ഡി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു മു​​​ട​​​പ്പ ജം​​​ഗ്ഷ​​​നി​​​ൽ ചെ​​​ന്ന് തി​​​രി​​​ഞ്ഞു വി​​​ശു​​​ദ്ധ അ​​​ന്തോ​​​ണീ​​​സി​​​ന്‍റെ ക​​​പ്പേ​​​ള​​​യു​​​ടെ മു​​​ന്നി​​​ലൂ​​​ടെ​​​യു​​​ള്ള റോ​​​ഡി​​​ലൂ​​​ടെ കു​​​ഞ്ഞേ​​​ട്ട​​​ൻ സ​​​മ്മേ​​​ള​​​ന ന​​​ഗ​​​റി​​​ൽ എ​​​ത്തും. മൂ​​​ന്നി​​​ന് ക​​​ന്തീ​​​ശ​​​ങ്ങ​​​ളു​​​ടെ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും. പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള ഭ​​​ക്ഷ​​​ണം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​മ്മാ​​​നു​​​വേ​​​ൽ എ​​​ൽ​​​പി സ്കൂ​​​ളി​​​ലാ​​​ണ്.
റാ​​​ലി​​​യു​​​ടെ​​​യും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ​​​യും ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി റ​​​വ.​​​ഡോ. ജോ​​​ർ​​​ജ് വ​​​ർ​​​ഗീ​​​സ് ഞാ​​​റ​​​ക്കു​​​ന്നേ​​​ൽ, റ​​​വ.​​​ഡോ.​​​തോ​​​മ​​​സ് മേ​​​നാ​​​ച്ചേ​​​രി, ഫാ.​​​ജോ​​​സ​​​ഫ് മേ​​​ച്ചേ​​​രി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 310 അം​​​ഗം സം​​​ഘാ​​​ട​​​ക സ​​​മി​​​തി​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.