മ​ണ്ണാ​ർ​ക്കാ​ട്-​ആ​ന​ക്ക​ട്ടി റോ​ഡ് പൊ​ട്ടി​പ്പൊളി​ഞ്ഞു
Tuesday, December 5, 2017 12:55 PM IST
അ​ഗ​ളി: മ​ണ്ണാ​ർ​ക്കാ​ട്-​ആ​ന​ക്ക​ട്ടി റോ​ഡ് പൊ​ട്ടി​പൊ​ളി​ഞ്ഞ് ഗ​താ​ഗ​തം ദു​രി​ത​പൂ​ർ​ണ​മാ​യി. ഗൂ​ളി​ക്ക​ട​വ്, താ​വ​ളം, കാ​വ​ണ്ടി​ക്ക​ൽ,ക​ക്കു​പ്പ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡി​ൽ വ​ൻ​ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

അ​ട്ട​പ്പാ​ടി​യി​ലേ​ക്കു​ള്ള ഏ​ക ഗ​താ​ഗ​ത​മാ​ർ​ഗം ത​ക​ർ​ന്ന് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തു​വ​രെ റോ​ഡി​ലെ കു​ഴി​ക​ള​ട​ക്കാ​ൻ​പോ​ലും അ​ധി​കൃ​ത​ർ ശു​ഷ്കാ​ന്തി​കാ​ട്ടി​യി​ല്ലെ​ന്നാ​ണ് പ​രാ​തി. അ​ഗ​ളി​യി​ൽ​നി​ന്ന് 37 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാ​ൻ ഒ​ന്ന​ര​മ​ണി​ക്കൂ​ർ സ​മ​യം വേ​ണ്ടി​വ​രു​ന്ന​താ​യി ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​മൂ​ലം കൃ​ത്യ​സ​മ​യ​ത്ത് വൈ​ദ്യ​സ​ഹാ​യം ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ മ​രി​ക്കു​ന്ന സം​ഭ​വ​വും സാ​ധാ​ര​ണ​മാ​ണ്. ആ​റു​വ​രി​പ്പാ​ത​യും എ​ട്ടു​വ​രി​പാ​ത​ക​ളും നി​ർ​മി​ക്കാ​ൻ മ​ത്സ​രി​ക്കു​ന്ന സ​ർ​ക്കാ​ർ പ്ര​ധാ​ന ആ​ദി​വാ​സി മേ​ഖ​ല​യും ക​ർ​ഷ​ക കു​ടി​യേ​റ്റ​മേ​ഖ​ല​യു​മാ​യ അ​ട്ട​പ്പാ​ടി​യി​ലേ​ക്കു​കൂ​ടി ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണ​മെ​ന്നാ​ണ് അ​ട്ട​പ്പാ​ടി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.