"ഗെ​യി​ൽ പ​ദ്ധ​തി: സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​ം'
Wednesday, December 6, 2017 2:15 PM IST
കോ​ഴി​ക്കോ​ട്: ഗെ​യി​ൽ പ​ദ്ധ​തി​യുടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ളു​ഏ​ട്ട​ൻ പ​ഠ​ന​ഗ​വേ​ഷ​ണ​കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ.
ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി​യും കേ​ര​ള വി​ക​സ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ ടാ​ഗോ​ർ ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി കെ.​ച​ന്ദ്ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​ല​വു കു​റ​ഞ്ഞ​തും പ്ര​കൃ​തി സൗ​ഹൃ​ദ​വും സു​ര​ക്ഷി​ത​വു​മാ​യ പ്ര​കൃ​തി വാ​ത​ക​ത്തി​ന്‍റെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്ക​ണം. എ​തി​ര​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ൾക്കൊ​ള്ള​ണം.​
കൊ​ച്ചി​യി​ൽ പ്ര​കൃ​തി വാ​ത​കം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ എ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​കൃ​തി വാ​ത​ക​ത്തെ എ​തി​ർ​ക്കേ​ണ്ട​തി​ല്ല. സ്ഥ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ന​ല്ല രീ​തി​യി​ലു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​ പു​രോ​ഗ​തി​ക്ക് ആ​രും ത​ട​സം നി​ൽ​ക്കാ​ൻ പാ​ടി​ല്ല. പ്ര​കൃ​തി വാ​ത​ക​ത്തെക്കു​റി​ച്ചു​ള്ള തെ​റ്റാ​യ പ്ര​ച​ാര​ണ​ങ്ങ​ളും അ​ജ്ഞ​തയും പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​പി.​കെ രാ​മ​ച​ന്ദ്ര​ൻ, സു​രേ​ഷ് കു​മാ​ർ, ഷൈ​മോ​ൻ എ​ന്നി​വ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.​
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളു​ഏ​ട്ട​ൻ പ​ഠ​ന​ഗ​വേ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ, പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.