കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മു​ടി ദാ​നം ചെ​യ്ത് ചെ​മ്പ​നോ​ട സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ
Wednesday, December 6, 2017 2:15 PM IST
കൂ​രാ​ച്ചു​ണ്ട്: കാ​ൻ​സ​ർ രോ​ഗ ചി​കി​ത്സാ​ഘ​ട്ട​ത്തി​ൽ മു​ടി ന​ഷ്ടമാ​കു​ന്നവർക്ക് കൈ​ത്താ​ങ്ങാ​കാ​ൻ ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ലെ എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ൾ.
17 വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് മു​ടി ദാ​നം ചെ​യ്ത് നാ​ടി​ന് മാ​തൃ​ക​യാ​യ​ത്.
താ​മ​ര​ശേ​രി സി​ഒ​ഡി​യു​ടെ ആ​ശാ​കി​ര​ണം സു​ര​ക്ഷാ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റും തൃ​ശൂ​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജും സം​യു​ക്ത​മാ​യി ന​ട​ത്തി​യ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ അ​നി​റ്റ ജോ​സ​ഫ്, അ​ലീ​ന ജോ​സ​ഫ്, ജി​മ ജോ​യ്, എ​യ്ഞ്ച​ൽ പ്ര​സാ​ദ്, ഡ​ൽ​ന ജെ​യ്സ​ൺ, അ​നു റോ​സ്, ഡാ​നി​യ ജോ​സ്, സാ​ന്ദ്ര സ​ന്തോ​ഷ്, മ​രി​യ തോ​മ​സ്, അ​ൽ​നി​മ രാ​ജു, ആ​ൻ​സി​ൻ ഗ്ലാ​ഡി​സ്, ന​ന്ദ​ന ബാ​ബു, ആ​ര്യ വി​ജ​യ​ൻ, സോ​ന ഷാ​ജി, അ​ന​ഘ സ​ന്തോ​ഷ്, ആ​നി റോ​സ്, അ​നീ​റ്റ ജോ​സ​ഫ്, എ​ന്നി​വ​ർ മു​ടി ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.
വി​ദ്യാ​ർ​ഥി​ക​ൾ മി​ച്ചം വ​യ്ക്കു​ന്ന പ​ണ​വും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക​യും അ​ർ​ബു​ദ​ബാ​ധി​ത​രു​ടെ ചി​കി​ത്സ​യ്ക്കാ​യി നീ​ക്കി​വ​യ്ക്കും. നാ​ദാ​പു​രം ഡി​വൈ​എ​സ്പി വി.​കെ. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ത​ണ്ടാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഒ​ഡി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മു​ക​ളേ​പ​റ​മ്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
രൂ​പ​താ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ റോ​സ് മൈ​ക്കി​ൾ സ്കൂ​ൾ ത​ല പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​ർ​ജ് ടി. ​ആ​റു​പ​റ, പ​ഞ്ചാ​യ​ത്തം​ഗം വി.​കെ. ലൈ​സ ജോ​ർ​ജ് ഷാ​ന്‍റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ടി ദാ​നം ചെ​യ്ത വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള പ്ര​ശം​സാ​പ​ത്രം തൃ​ശൂ​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​നു വേ​ണ്ടി ഡി​വൈ​എ​സ്പി വി.​കെ. രാ​ജു ന​ൽ​കി. സി​പി​ഒ സ​ജി ജോ​സ​ഫ്, വി​നീ​ത ഫ്രാ​ൻ​സീ​സ്, ഡെ​ന്നി​സ് മാ​ത്യൂ, കെ.​ഡി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ടി ന​ൽ​കാ​ൻ അ​ലീ​ന​യു​മെ​ത്തി

കൂ​രാ​ച്ചു​ണ്ട്: ചേ​ച്ചിക്കൊപ്പം മുടിദാനത്തിൽ പങ്കെടുക്കാൻ പ​ശു​ക്ക​ട​വ് ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സു​കാ​രി​ അ​ലീ​ന ജോ​സ​ഫുമെത്തി.
ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് സ് ഹൈ​സ്കൂ​ളി​ലെ അ​നി​റ്റയ്ക്കൊപ്പമാണ് അലീന മുടി നൽകിയത്. പ​ശു​ക്ക​ട​വി​ലെ വ​രി​ക്ക​മാ​മൂ​ട്ടി​ൽ ബി​ജു ജാ​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ലീ​ന.