ക​ത്ത് ന​ൽ​കാ​ത്തവർക്ക് 16ന​കം വാ​ക്സി​നേ​ഷ​ൻ
Wednesday, December 6, 2017 2:33 PM IST
മ​ല​പ്പു​റം: വാ​ക്സി​നേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കാ​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും 16 ന​കം കു​ത്തി​വയ്പ്പ് ഉ​റ​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ പ​റ​ഞ്ഞു. വാ​ക്സി​നേ​ഷ​ൻ കു​റ​ഞ്ഞ സ്കൂ​ളുകളിലെ പ്ര​ധാ​ന അ​ധ്യ​പ​ക​രു​ടെ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്രസംഗിക്കുകയായിരുന്നു ക​ള​ക്ട​ർ. കു​ത്തി​വയ്പ്പ് എ​ടു​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​ക​ണ​മെ​ന്ന് ഉത്തരവിറങ്ങിയിരുന്നു.
കു​ത്തി​വയ്പ്പ് 95 ശ​ത​മാ​ന​മെ​ങ്കി​ലും ല​ക്ഷ്യം നേ​ടി​യി​ല്ലെ​ങ്കി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്‍റെ ഗു​ണം സ​മൂ​ഹ​ത്തി​ന് ല​ഭി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. എം​ആ​ർ വാ​ക്സി​നേ​ഷ​ൻ കു​ട്ടി​ക​ൾ എ​ടു​ത്തു​വെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പൂ​ർ​ണ​മാ​യി നി​റ​വേ​റ്റാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്ലാ​സ് മു​റി​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ കു​ട്ടി​ക​ളു​ടെ ക​ണ​ക്ക് പ​രി​ശോ​ധി​ക്ക​ണം. ഇ​ത് പ്ര​ധാ​ന അ​ധ്യാ​പ​ക​ർ ക്രോ​ഡീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 66.49 ശ​ത​മാ​നം വാ​ക്സി​നേ​ഷ​നാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്.
10-ാം മാ​സം മു​ത​ൽ 10ാം ക്ലാ​സ് വ​രെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും എം.​ആ​ർ വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക​ണ​മെ​ന്ന് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ പ്ര​സ്താ​വ​ന​യും ച​ട​ങ്ങി​ൽ വാ​യി​ച്ചു.
ന​മ്മു​ടെ ജ​ന​ത​യു​ടെ ഭാ​വി ഭ​ദ്ര​മാ​ക്കാ​നു​ള്ള എം​ആ​ർ വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി​ക്ക് പൂ​ർ​ണ​പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ത​ങ്ങ​ൾ വാ​ക്സി​നേ​ഷ​ൻ മു​സ്ലിം ഉന്മൂല​ന​ത്തി​നു​ള്ള​താ​ണ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പ​റ​ഞ്ഞു. കു​പ്ര​ച​ാ ര​ണ​ങ്ങ​ളി​ൽ വീ​ണ് കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം അ​പ​ക​ട​പ്പെ​ടു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡി​എം​ഒ ഡോ.​കെ.​സ​ക്കീ​ന, ഡെ​പ്യു​ട്ടി ക​ള​ക്ട​ർ ഡോ.​ജെ.​യു.​അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.