ഫാ​സ്റ്റ് സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം തുടങ്ങി
തൃ​ശൂ​ർ: തൃ​ശൂ​ർ ഫൈ​നാ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ള നാ​ട​ക​വേ​ദി വ​ള​രു​ക​യോ ത​ള​രു​ക​യോ എ​ന്ന വി​ഷ​യ​ത്തി​ൽ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ണ്‍ പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​സ്റ്റ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു സ​മ​ദ് സ​മ​ദാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ സേവ്യ​ർ പു​ൽ​പ്പാ​ട്ട്, ഡോ. ​സി.​കെ. തോ​മ​സ്, നാ​ട​ക​കൃ​ത്തു​ക്ക​ളാ​യ ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര, ഹേ​മ​ന്ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ​സ്റ്റ് സെ​ക്ര​ട്ട​റി എ.​എ​ൽ. റ​പ്പാ​യി സ്വാ​ഗ​ത​വും ജോയിന്‍റ് ​സെ​ക്ര​ട്ട​റി കെ.​പി. ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.