പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Thursday, December 7, 2017 12:06 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജ് ഇ​ക്ണോ​മി​ക്സ് വി​ഭാ​ഗം പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. കു​ര്യ​ൻ, കെ.​ജെ തോ​മ​സ്, ഫാ. ​പോ​ൾ നെ​ടും​പു​റം, പ്ര​ഫ. ഗ്രേ​സി മാ​ത്യു, പ്ര​ഫ. ജെ​സി ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ക്ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂബി​ലി പ്ര​മാ​ണി​ച്ച് ആ​ദ്യ ബാ​ച്ചി​ലെ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു പൂ​ർ​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ ജി​ൽ​സ് അ​ഗ​സ്റ്റി​നെ പ്ര​സി​ഡ​ന്‍റാ​യും സു​ദ​ർ​ശ​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞ​ടു​ത്തു.



ഉൗ​ർ​ജ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം

തൊ​ടു​പു​ഴ : ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ, എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ കേ​ര​ള, സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​മ​ണ്ണൂ​രി​ൽ ദേ​ശീ​യ ഉൗ​ർ​ജ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ 11നു ​ന​ട​ക്കും. രാ​വി​ലെ 10നു ​ഗ​വ.​യു.​പി.​സ്കൂ​ളി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഉൗ​ർ​ജ സം​ര​ക്ഷ​ണ റാ​ലി ക​രി​മ​ണ്ണൂ​ർ എ​സ്ഐ സു​ബൈ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​ജോ പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നി​യ​ർ ജു​മൈ​ല ബീ​വി ഉൗ​ർ​ജ സം​ര​ക്ഷ​ണ സ​ന്ദേ​ശം ന​ൽ​കും. ഹെ​ഡ്മാ​സ്റ്റ​ർ പ്ര​സാ​ദ് പി ​നാ​യ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ക്കും.