പി​എ​സ്‌​സി ഓ​ഫീ​സ് പ​ത്ത​നം​തി​ട്ട​യി​ൽ നി​ല​നി​ർ​ത്തു​മെ​ന്ന് ചെ​യ​ർ​മാ​ൻ
Thursday, December 7, 2017 12:14 PM IST
‌പ​ത്ത​നം​തി​ട്ട: അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​യാ​ൽ ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സി​നു പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്നെ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ത​ട​സ​മി​ല്ലെ​ന്ന് പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം.​കെ. സ​ക്കീ​ർ. പ​ത്ത​നം​തി​ട്ട​യി​ൽ പി​എ​സ്‌​സി ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​നാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലാ​ണ് പി​എ​സ്‌​സി ചെ​യ​ർ​മാ​നും മെം​ബ​ർ​മാ​രാ​യ ജി​നു സ​ഖ​റി​യ ഉ​മ്മ​ൻ, റോ​ഷ​ൻ റോ​യി മാ​ത്യു എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ത്തി​യ​ത്.

ആ​ദ്യം സ​ന്ദ​ർ​ശി​ച്ച മേ​ലെ​വെ​ട്ടി​പ്ര​ത്ത് എ​സ്പി​യു​ടെ ക്യാ​ന്പ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ സ്ഥ​ലം അ​നു​യോ​ജ്യ​മാ​ണെ​ന്ന് ചെ​യ​ർ​മാ​നും മെം​ബ​ർ​മാ​രും വി​ല​യി​രു​ത്തി. 18.5 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

25 സെ​ന്‍റ് സ്ഥ​ല​മാ​ണ് വേ​ണ്ട​തെ​ങ്കി​ലും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​മെ​ങ്കി​ൽ ഇ​ത്ര​യും സ്ഥ​ലം മ​തി​യാ​കും. നേ​ര​ത്തെ പോ​ലീ​സ് എ​ആ​ർ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ എ​ച്ച്എ​സ്എ​സി​നു സ​മീ​പ​ത്തെ സ്ഥ​ല​വും സം​ഘം പ​രി​ശോ​ധി​ച്ചു. ഈ ​സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ളെ സം​ബ​ന്ധി​ച്ചു ത​ർ​ക്ക​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ കൂ​ടി് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശി​ച്ചു.

മേ​ലെ​വെ​ട്ടി​പ്ര​ത്തെ സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച് അ​തി​നു പ്രാ​മു​ഖ്യം ന​ൽ​കി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. പി​എ​സ്‌​സി​യു​ടെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​കു​മോ​യെ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​കും.വെ​ട്ടി​പ്ര​ത്തെ സ്ഥ​ലം നേ​ര​ത്തെ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, എ​ൻ​സി​സി, ജി​ല്ലാ ജ​ഡ്ജി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സ് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും പ​രി​ഗ​ണി​ച്ചി​രു​ന്ന​താ​ണ്. റ​വ​ന്യു​വ​ക സ്ഥ​ല​മാ​ണെ​ങ്കി​ലും ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ വേ​ണ്ടി​വ​രും.

നി​ല​വി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2.90 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​മാ​സ വാ​ട​ക. ഭീ​മ​മാ​യ തു​ക വാ​ട​ക​ന​ൽ​കി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്നു​മാ​ണ് പി​എ​സ്‌​സി​യു​ടെ നി​ല​പാ​ടെ​ന്ന് ചെ​യ​ർ​മാ​നും മെം​ബ​ർ​മാ​രും ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നാ​വ​ശ്യ​മു​ള്ള ഫ​ണ്ട് പി​എ​സ്‌​സി​യു​ടെ കൈ​വ​ശ​മു​ണ്ട്. നേ​ര​ത്തെ ചു​ട്ടി​പ്പാ​റ​യി​ൽ 25 സെ​ന്‍റ് സ്ഥ​ലം ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ടൗ​ണി​ൽ നി​ന്നു മാ​റി​യാ​ണെ​ന്ന പേ​രി​ൽ വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ വൈ​കി​യ​തി​നേ തു​ട​ർ​ന്ന് അ​ടൂ​രി​ലേ​ക്ക് ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സ് മാ​റ്റാ​ൻ ആ​ലോ​ച​ന ന​ട​ന്നു. എം​സി റോ​ഡ​രി​കി​ൽ 25 സെ​ന്‍റ് സ്ഥ​ലം അ​ടൂ​ർ ന​ഗ​ര​സ​ഭ വാ​ഗ്ദാ​നം ചെ​യ്തു. പി​എ​സ്്സി ചെ​യ​ർ​മാ​നും മെം​ബ​ർ​മാ​രും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്പോ​ഴാ​ണ് വി​ഷ​യ​ത്തി​ൽ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഇ​ട​പെ​ട്ട് ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ത​ന്നെ ഓ​ഫീ​സി​നു സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​ങ്ങി​യ​ത്.

എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് ഇ​ന്ന​ലെ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സ​ർ ശ്രീ​ക​ല, പി​എ​സ്‌​സി ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ആ​ർ. ഹ​രീ​ഷ്, പി.​കെ. അ​നീ​ഷ്, കെ.​ആ​ർ. ജോ​ണ്‍​സ​ണ്‍, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി സ​ജി കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.