മാ​റ്റം പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ​വ​ർ നി​രാ​ശ​ർ; ജി​ല്ലാ ക​ലോ​ത്സ​വം ഇ​ന്ന് കൊ​ടി​യി​റ​ങ്ങും‌
Thursday, December 7, 2017 12:17 PM IST
തി​രു​വ​ല്ല: വി​ധി നി​ർ​ണ​യ​ത്തി​ലെ പ​രാ​തി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യം ക​ണ്ടി​ല്ല. അ​പ്പീ​ലു​ക​ളി​ലൂ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ഒ​രു​പ​ക്ഷേ കു​റ​യ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തൊ​ഴി​ച്ചാ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ പി​ഴ​വു​ക​ൾ​ക്ക് ഇ​ക്കു​റി​യും മാ​റ്റ​മു​ണ്ടാ​യി​ല്ല. 2000 അ​ട​ച്ച് അ​പ്പീ​ലു​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​മി​ല്ല.
മാ​ന്വ​ൽ പ​രി​ഷ്ക​രി​ച്ചാ​ൽ മാ​റു​ന്ന​ത​ല്ല, ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ര​ന്പ​രാ​ഗ​ത പി​ഴ​വു​ക​ളെ​ന്ന് തി​രു​വ​ല്ല​യി​ലെ സം​ഘാ​ട​ക​രും തെ​ളി​യി​ച്ചു.വൈ​കി​ത്തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കു മ​ത്സ​രാ​ർ​ഥി​ക​ൾ ന​ൽ​കു​ന്ന അ​ട​യാ​ള​ങ്ങ​ളും എ​ല്ലാം പ​രാ​തി​ക​ളാ​യി. ഉ​പ​ജി​ല്ല​ക​ളി​ലെ വി​ധി​ക​ർ​ത്താ​ക്ക​ൾ ജി​ല്ലാ​ത​ല​ത്തി​ൽ എ​ത്ത​രു​തെ​ന്ന നി​ർ​ദേ​ശ​ത്തെ അ​വ​ഗ​ണി​ച്ച​തു​ത​ന്നെ ര​ണ്ടാം​ദി​നം മു​ത​ൽ ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ക​ലോ​ത്സ​വ​ത്തി​നു വേ​ദി​യൊ​രു​ക്കി​യ തി​രു​മൂ​ല​പു​ര​ത്തി​ന്‍റെ നി​സം​ഗ​ത​യും വേ​ദി​ക​ളെ ബാ​ധി​ച്ചു. കാ​ണി​ക​ളു​ടെ കു​റ​വ് മി​ക്ക മ​ത്സ​ര​ങ്ങ​ൾ​ക്കു​മു​ണ്ടാ​യി. അ​പൂ​ർ​വ​മാ​യി ചി​ല ഇ​ന​ങ്ങ​ൾ മാ​ത്രം കാ​ണി​ക​ളെ ആ​ക​ർ​ഷി​ച്ചു. വേ​ദി​ക​ളി​ലെ​ത്തു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളി​ൽ പ​ല​രു​ടെ​യും അ​വ​ത​ര​ണ​ങ്ങ​ളി​ലെ ആ​വ​ർ​ത്ത​ന​ങ്ങ​ളും കാ​ണി​ക​ളി​ൽ വി​ര​സ​ത ഉ​ള​വാ​ക്കി.
നാ​ട​ക​ത്തി​ലെ പ്ര​മേ​യ​ങ്ങ​ൾ പ​ല​തും മു​ൻ​വ​ർ​ഷ​ത്തേ​ത്തു ത​ന്നെ​യാ​യി​രു​ന്നു. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ സ​മ്മാ​ന​ര്‍​ഹ​ങ്ങാ​യ നാ​ട​ക​ങ്ങ​ളാ​ണ് അ​ര​ങ്ങി​ലെ​ത്തി​യ​തി​ല്‍ ഏ​റെ​യും. പ്ര​മേ​യ​ത്തി​ലെ പു​തു​മ ഇ​ല്ലാ​യ്്മ കാ​ണി​ക​ളെ​യും അ​ലോ​സ​ര​പ്പെ​ടു​ത്തി. ജ​ന​പ്രി​യ ഇ​ന​മാ​യ നാ​ടോ​ടി​നൃ​ത്ത​വേ​ദി​യും വി​ര​സ​മാ​യി. കു​റ​ത്തി, വേ​ട​ത്തി, മ​ഷി​നോ​ട്ട​ക്കാ​രി തു​ട​ങ്ങി​യ പ​തി​വ് ഇ​ന​ങ്ങ​ള​ല്ലാ​തെ വി​ത്യ​സ്ഥ​മാ​യ പ്ര​മേ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും കു​ട്ടി​ക​ളെ അ​ഭ്യ​സി​പ്പി​ക്കു​ന്ന​തി​നും പ​രി​ശീ​ല​ക​ര്‍​ക്ക് ക​ഴി​ഞ്ഞി​ല്ല.‌

അ​പ്പീ​ലു​ക​ൾ 75 ക​ട​ന്നു, പ​രി​ഗ​ണി​ക്കാ​ൻ ഡി​പി​ഐ സ​മി​തി ‌‌

ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ മ​ത്സ​ര​ഫ​ല​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​പ്പീ​ലു​ക​ൾ ഇ​ന്ന​ലെ രാ​ത്രി 75 ക​ട​ന്നു.
അ​പ്പീ​ലു​ക​ൾ കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും സ്വീ​കാ​ര്യ​മാ​യി​ട്ടി​ല്ലെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​ത്.
2000 രൂ​പ​യാ​ണ് ഇ​ത്ത​വ​ണ അ​പ്പീ​ലു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ കെ​ട്ടി​വ​യ്ക്കേ​ണ്ട​ത്. എ​ന്നാ​ൽ അ​പ്പീ​ലു​ക​ൾ അ​നു​വ​ദി​ക്കാ​ൻ ഡി​ഡി​ഇ​യ്ക്കു​ണ്ടാ​യി​രു​ന്ന അ​വ​കാ​ശം എ​ടു​ത്തു​ക​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്.
ജി​ല്ലാ​ത​ല​ത്തി​ൽ ല​ഭി​ക്കു​ന്ന അ​പ്പീ​ലു​ക​ൾ ഡി​പി​ഐ ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക സ​മി​തി പ​രി​ഗ​ണി​ക്കും. അ​പ്പീ​ലു​ക​ൾ അ​നു​വ​ദി​ക്ക​ത്ത​ക്ക​താ​ണെ​ന്നു ക​ണ്ടാ​ൽ നി​ല​വി​ലെ വി​ജ​യി​യെ ത​ന്നെ മാ​റ്റാ​നി​ട​യു​ണ്ട്.
ഒ​രു ജി​ല്ല​യി​ൽ നി​ന്ന് ഒ​രി​ന​ത്തി​ൽ ഒ​രു കു​ട്ടി സം​സ്ഥാ​ന​ത​ല​ത്തി​ൽ മ​ത്സ​രി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് നി​ർ​ദേ​ശം. ‌