പ്ര​ഖ്യാ​പ​നം രൂ​പ​ത​യി​ലെ പ്ര​ഥ​മ ബി​ഷ​പ്പി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ദി​ന​ത്തി​ന്‍റെ 65-ാം വാ​ർ​ഷി​ക​ത്തി​ൽ
Thursday, December 7, 2017 12:32 PM IST
ജ​യ്സ​ണ്‍ ജോ​യ്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ രൂ​പ​ത​യി​ലെ പ്ര​ഥ​മ ബി​ഷ​പ് സ്ഥാ​ന​മേ​റ്റ ദി​ന​ത്തി​ന്‍റെ 65-ാം വാ​ർ​ഷി​ക​ത്തി​ൽ ത​ന്നെ പു​തി​യ നി​യു​ക്ത പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ ബി​ഷ​പ്പി​ന്‍റെ പ്ര​ഖ്യാ​പ​ന​മെ​ന്ന അ​പൂ​ർ​വ​ത കൊ​ണ്ട് പ്ര​ഖ്യാ​പ​നം ശ്ര​ദ്ധേ​യ​മാ​യി.

1952 ഡി​സം​ബ​ർ ഏ​ഴി​നാ​യി​രു​ന്നു രൂ​പ​ത​യി​ലെ ആ​ദ്യ ബി​ഷ​പ്പാ​യി ഡോ. ​മൈ​ക്കി​ൾ ആ​റാ​ട്ടു​കു​ളം സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്. 65 വ​ർ​ഷ​ത്തി​നു ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​യി​രു​ന്നു ഈ ​ദി​ന​ത്തി​ൽ ത​ന്നെ മ​റ്റൊ​രു ബി​ഷ​പ്പി​നെ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ല​പ്പു​ഴ രൂ​പ​തി​യി​ലെ നി​ല​വി​ലെ ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ലി​ന്‍റെ പി​ന്തു​ട​ർ​ച്ച അ​വ​കാ​ശി​യാ​യി ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ലി​നെ നി​യ​മി​ച്ചു​കൊ​ണ്ട് വ​ത്തി​ക്കാ​നി​ൽ നി​ന്നും നി​യ​മ​ന ഉ​ത്ത​ര​വ് (ഡി​ക്രി) വ​ന്ന​ത്. തു​ട​ർ​ന്ന് വ​ത്തി​ക്കാ​നി​ൽ ഡി​ക്രി വാ​യി​ക്കു​ന്ന ദി​ന​ത്തി​ൽ ത​ന്നെ ത​ന്‍റെ പി​ന്തു​ട​ർ​ച്ച അ​വ​കാ​ശി​യെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ ആ​ല​പ്പു​ഴ മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​യി​ക്കു​ക​യാ​യി​രു​ന്നു.

1952-ലാ​ണ് കൊ​ച്ചി രൂ​പ​ത വി​ഭ​ജി​ച്ച് ആ​ല​പ്പു​ഴ രൂ​പ​ത രൂ​പീ​കൃ​ത​മാ​കു​ന്ന​ത്. ആ​ല​പ്പു​ഴ​യും എ​റ​ണാ​കു​ളം ജി​ല്ലി​യു​ടെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ളി​ലു​മാ​യി പ​ട​ർ​ന്നു കി​ട​ക്കു​ന്ന രൂ​പ​ത​യി​ൽ 167565 അം​ഗ​ങ്ങ​ളാ​ണ് നി​ല​വി​ൽ ഉ​ള്ള​ത്.

52 ഇ​ട​വ​ക​ക​ളും 22 ചാ​പ്പ​ലു​ക​ളും കു​രി​ശ​ടി​ക​ളും 59 വൈ​ദീ​ക ഭ​വ​ന​ങ്ങ​ളും രൂ​പ​ത​യ്ക്കു​ണ്ട്. 122 വൈ​ദി​ക​രും ര​ണ്ടു സ​ന്യ​സ്ത​രും 362 സി​സ്റ്റേ​ഴ്സും 81 വൈ​ദീ​ക വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രൂ​പ​ത​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. രൂ​പ​ത​യാ​യ​തി​നു ശേ​ഷ​മു​ള്ള നാ​ലാ​മ​ത്തെ ബി​ഷ​പ്പാ​ണ് ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ.

1952 ഡി​സം​ബ​ർ ഏ​ഴി​ന്് രൂ​പ​ത​യി​ലെ ആ​ദ്യ ബി​ഷ​പാ​യി ഡോ. ​മൈ​ക്കി​ൾ ആ​റാ​ട്ടു​കു​ളം സ്ഥാ​ന​മേ​റ്റു. 1984 വ​രെ അ​ദ്ദേ​ഹം പ​ദ​വി​ൽ തു​ട​ർ​ന്നു. ശേ​ഷം 1984 മു​ത​ൽ 2001 വ​രെ ഡോ. ​പീ​റ്റ​ർ ചേ​ന​പ​റ​ന്പി​ൽ രൂ​പ​ത​യെ ന​യി​ച്ചു. തു​ട​ർ​ന്ന് 2001-ൽ ​പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ​മു​ള്ള സ​ഹാ​യ മെ​ത്രാ​നാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ 2002 ഫെ​ബ്രു​വ​രി 11ന് ​ബി​ഷ​പ് സ്ഥാ​ന​മേ​റ്റു.