ബൈ​ക്കി​ലെ​ത്തി​യ സം​ഘം നി​ര​വ​ധി ക​ട​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം നടത്തി
Thursday, December 7, 2017 12:53 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ബൈ​ക്കി​ലെ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്തെ ക​ട​ക​ളി​ലും എ​ടി​എം കൗ​ണ്ട​റി​ലും ഉ​ൾ​പ്പ​ടെ മോ​ഷ​ണ​ശ്ര​മം.​
സിസി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ക​ട​യു​ട​മ​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബു​ധ​നാ​ഴ്ച പുലർച്ചെ ര​ണ്ട​ര​യോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​ലെ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം ബൈ​ക്കി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ബൈ​ക്ക് പെ​ട്രോ​ൾ പ​മ്പി​നു വ​ട​ക്കു​വ​ശ​ത്തെ റോ​ഡി​ൽ വ​ച്ച​തി​നു ശേ​ഷം എ​തി​ർ​വ​ശ​ത്തു​ള്ള ശ​ബ​രി എ​ന്‍റ​ർ​പ്രൈ​സ​സ് മൊ​ബൈ​ൽ വി​ല്ല എ​ന്ന ക​ട​യി​ലെ​ത്തി ആ​ദ്യ​മോ​ഷ​ണ​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.
പെ​ട്രോ​ൾ പ​മ്പി​ലും മെ​ാബൈ​ൽ ക​ട​യി​ലു​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട് ഇ​തും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മൊ​ബൈ​ൽ ക​ട​യു​ടെ മു​ന്നി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ ക്യാ​മ​റ ടൂ​ത്ത് പേ​സ്റ്റും മ​ണ്ണും കു​ഴ​ച്ച മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച്‌ മ​റ​ച്ച​തി​നു ശേ​ഷം പൂ​ട്ട് പൊ​ളി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. ഒ​രു പൂ​ട്ട് പൊ​ളി​ഞ്ഞെ​ങ്കി​ലും ര​ണ്ടാ​മ​ത്തെ പൂ​ട്ട് പൊ​ളി​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട സം​ഘം ദേ​ശീ​യ പാ​ത​യി​ലൂ​ടെ വ​ട​ക്കോ​ട്ടു നീ​ങ്ങി പു​ള്ളി​മാ​ൻ ജം​ഗ്ഷ​നി​ലെ വി​ജ​യാ ബാ​ങ്ക് എ ​ടി എം ​ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു.
ഇ​വി​ടു​ത്തെ ക്യാ​മ​റ​യി​ലും ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്.​തു​ട​ർ​ന്ന് പു​തി​യ​കാ​വ് ത​രം​ഗം തീ​യേ​റ്റ​റി​ന് എ​തി​ർ​വ​ശ​ത്തെ പാ​ലാ​ക്കു​ള​ങ്ങ​ര ഏ​ജ​ൻ​സീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലും ക​ട കു​ത്തി​തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ സം​ഘം ക​വ​ർ​ച്ചാ ശ്ര​മം ന​ട​ത്തി.​ദേ​ശീ​യ പാ​ത​യി​ൽ ക​റ​ങ്ങി ന​ട​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഘ​ത്തെ ഉ​ട​ൻ പി​ടി​കൂ​ടു​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.