ളാ​​പ്പാ​​ലം തോ​​ട്ടി​​ൽ പാ​​യ​​ലും പോ​​ള​​യും തി​​ങ്ങി; ഒ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ട്ടു
ച​​ങ്ങ​​നാ​​ശേ​​രി:​​തു​​രു​​ത്തി​​ക്ക​​ട​​വ്-​​പൂ​​വം ളാ​​പ്പാ​​ലം തോ​​ട്ടി​​ൽ പാ​​യ​​ലും പോ​​ള​​യും തി​​ങ്ങി നി​​റ​​ഞ്ഞു. നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് സ​​മീ​​പ​​ങ്ങ​​ളി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ കൃ​​ഷി അ​​സാ​​ധ്യ​​മാ​​യി. പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലേ​​യും ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ലും ഉ​​ൾ​​പ്പെ​​ടു​​ന്ന ന​​ന്നാ​​ട്ടി​​റ​​ന്പ് വ​​ട​​ക്ക്, മൂ​​ന്നാം​​വേ​​ലി താ​​മ​​രം​​കേ​​രി, തെ​​റ്റി​​ച്ചാ​​ൽ​​കോ​​ടി ചാ​​ത്തം​​ക​​രി, ക​​ട്ട​​ക്കു​​ഴി, പ​​ന​​ങ്ങോ​​ട്ട​​ടി പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലാ​​ണ് കൃ​​ഷി ബു​​ദ്ധി​​മു​​ട്ടി​​ലാ​​യ​​ത്.

കൃ​​ഷി​ക്കാ​​യി പാ​​ട​​ത്തു നി​​ന്നും വെ​​ള്ളം തോ​​ട്ടി​​ലേ​​ക്ക് പ​​ന്പ് ചെ​​യ്യു​​ന്പോ​​ൾ ക​​ര​​ക​​വി​​ഞ്ഞ് പാ​​ട​​ത്തേ​​ക്ക് തി​​രി​​കെ വെ​​ള്ള​​മെ​​ത്തു​​ക​​യാ​​ണെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​ഞ്ഞു. തോ​​ട്ടി​​ൽ ആ​​റ് കി​​ലോ​​മീ​​റ്റ​​റോ​​ളം ദൂ​​ര​​ത്തി​​ലാ​​ണ് ആ​​ഫ്രി​​ക്ക​​ൻ​ പാ​​യ​​ലും കു​​ള​​വാ​​ഴ​​യും വ​​ള​​ർ​​ന്നു ക​​യ​​റി​​യ​​ത്.

ക​​ർ​​ഷ​​ക​​ർ ചേ​​ർ​​ന്ന് കു​​റ​​ച്ചു​​ഭാ​​ഗ​​ത്തെ പോ​​ള വെ​​ട്ടി​​മാ​​റ്റി​​യെ​​ങ്കി​​ലും കൃ​​ഷി​​ക്ക് പൂ​​ർ​​ണ​​മാ​​യും പ​​ര്യാ​​പ്ത​​മാ​​യി​​ട്ടി​​ല്ല.

പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ സി​​ബി​​ച്ച​​ൻ ഒ​​ട്ട​​ത്തി​​ൽ, അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി മ​​ര​​ങ്ങാ​​ട്ട്, കൃ​​ഷി ഓ​​ഫീ​​സ​​ർ ഹ​​യ​​റു​​ന്നി​​സ എ​​ന്നി​​വ​​ർ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു.

തോ​​ട് ശു​​ചീ​​ക​​രി​​ച്ച് കൃ​​ഷി സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് പാ​​ട​​ശേ​​ഖ​​ര സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ കെ.​​വി.​​സേ​​വ്യ​​ർ, ബാ​​ബു മ​​ണ​​ക്കു​​ന്നേ​​ൽ, മാ​​ത്യു പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, ബേ​​ബി​​ച്ച​​ൻ വേ​​ഷ​​ണാ​​ൽ, എ​​ന്നി​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.