വി​ട​വാ​ങ്ങി​യ ജോ​സ് ഫി​ലി​പ്പ് മേ​ട​യി​ൽ​ പ്ര​തി​ഭാ​ധ​ന​നാ​യ സ​ഭാ​സ്നേ​ഹി
Thursday, December 7, 2017 1:38 PM IST
ച​ങ്ങ​നാ​ശേ​രി: പ്ര​തി​ഭാ​ധ​ന​നും ക​റ​ക​ള​ഞ്ഞ സ​ഭാ​സ്നേ​ഹി​യാ​യി​രു​ന്നു ഇ​ന്ന​ലെ വി​ട​വാ​ങ്ങി​യ ജോ​സ് ഫി​ലി​പ്പ് മേ​ട​യി​ൽ. സ​ഭ​യു​ടെ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​സ്വാ​ർ​ഥ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച ക​ർ​മ​സാ​ര​ഥി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ലു പ​തി​റ്റാ​ണ്ടോ​ളം മ​ത​ബോ​ധ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. ഏ​റെ​ക്കാ​ലം അ​തി​രൂ​പ​താ മ​ത​ബോ​ധ​ന​കേ​ന്ദ്ര​മാ​യ സ​ന്ദേ​ശ​നി​ല​യ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം മ​ത​ബോ​ധ​ന രം​ഗ​ത്തി​ന് പു​തു​മ​യു​ടെ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി​യ ദൈ​വ​ശാ​സ്ത്ര​ജ്ഞ​ൻ​കൂ​ടി​യാ​ണ്.
ക​തി​രൊ​ളി ചീ​ഫ് എ​ഡി​റ്റ​ർ, വി​വി​ധ മ​താ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ ഓ​ർ​ഗ​നൈ​സ​ർ, നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വ്, ദൈ​വ​ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ, വി​വി​ധ സ​ഭാ​സ​മി​തി​ക​ളി​ലെ അം​ഗം എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം ജോ​സ് ഫി​ലി​പ്പ് മേ​ട​യി​ൽ ത​ന്‍റെ പാ​ട​വം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. മ​ത​ബോ​ധ​ന​രം​ഗ​ത്ത് ശാ​ന്ത​മാ​യ ശു​ശ്രൂ​ഷ സ​മ​ർ​പ്പി​ച്ച ജോ​സ് ഫി​ലി​പ്പി​നെ തേ​ടി നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും എ​ത്തി​യി​ട്ടു​ണ്ട്.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്, മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം അ​വാ​ർ​ഡ്, മാ​ർ​ത്തോ​മ്മാ പു​ര​സ്കാ​രം, പു​ത്ത​ൻ​പ​റ​ന്പി​ൽ തൊ​മ്മ​ച്ച​ൻ അ​വാ​ർ​ഡ്, എ​കെ​സി​സി അ​വാ​ർ​ഡ്, കെ​സി​ബി​സി കാ​റ്റ​കെ​റ്റി​ക്ക​ൽ അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.
ജോ​സ് ഫി​ലി​പ്പ് മേ​ട​യി​ലി​ന്‍റെ സം​സ്കാ​ര​ദി​ന​മാ​യ നാ​ളെ അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ സ​ണ്‍​ഡേ​സ്കൂ​ളു​ക​ളും പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​വാ​ൻ അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ജോ​ബി ക​റു​ക​പ്പ​റ​ന്പി​ൽ ആ​ഹ്വാ​നം ചെ​യ്തു. ച​ന്പ​ക്കു​ളം ചേ​രാ​വ​ള്ളി എ​തി​രേ​റ്റ് കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ജോ​സ് ഫി​ലി​പ്പ് മേ​ട​യി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​ന്ദേ​ശ​നി​ല​യം കു​ടും​ബാം​ഗ​ങ്ങ​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.