മ​യി​ല​പ്പ​റ​ന്പി​ല​ച്ച​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി ആ​യി​ര​ങ്ങ​ൾ
Thursday, December 7, 2017 2:13 PM IST
ക​​ടു​​ത്തു​​രു​​ത്തി: പു​​ണ്യ​​ശ്ലോ​​ക​​നാ​​യ മ​​യി​​ല​​പ്പ​​റ​​ന്പി​​ൽ കു​​ര്യാ​​ക്കോ​​സ​​ച്ച​​ന്‍റെ അ​​നു​​ഗ്ര​​ഹം തേ​​ടി കോ​​ത​​ന​​ല്ലൂ​​ർ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലേ​​ക്കൊ​​ഴു​​കി​​യെ​​ത്തി​​യ​​ത് ആ​​യി​​ര​​ങ്ങ​​ൾ. പു​​ണ്യാ​​ത്മാ​​വി​​ന്‍റെ 107-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​ത്തി​​ൽ പ​​ള്ളി​​യി​​ൽ ന​​ട​​ന്ന തി​​രു​​ക​​ർ​​മ്മ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നും മ​ാ​ധ്യ​​സ്ഥം തേ​​ടു​​ന്ന​​തി​​നു​​മാ​​ണ് അ​​ക്രൈ​​സ്ത​​വ​​ര​​ട​​ക്ക​​മു​​ള്ള വി​​ശ്വാ​​സി​​ക​​ൾ പ​​ള്ളി​​യി​​ലെ​​ത്തി​​യ​​ത്.
പു​​ണ്യ​​ശ്ലോ​​ക​​നാ​​യ കു​​ര്യാ​​ക്കോ​​സ​​ച്ച​​ന്‍റെ മാ​​ധ്യ​​സ്ഥം തേ​​ടി ക​​ബ​​റി​​ട​​ത്തു​​ങ്ക​​ൽ പൂ​​ക്ക​​ള​​ർ​​പ്പി​​ച്ചും പ്രാ​​ർ​​ത്ഥ​​ന​​ക​​ൾ ന​​ട​​ത്തി​​യും ആ​​ത്മ​​നി​​ർ​​വൃ​​തി​​യോ​​ടെ​​യാ​​ണ് വി​​ശ്വാ​​സി​​ക​​ൾ മ​​ട​​ങ്ങി​​യ​​ത്. തി​​രു​​ക​​ർ​​മ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ ന​​ട​​ന്ന സ​​മൂ​​ഹ​​ബ​​ലി​​ക്ക് ഫാ.​​അ​​ജി ക​​പ്യാ​​രു​​മ​​ല സി​​എ​​സ്സി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. തു​​ട​​ർ​​ന്ന് ന​​ട​​ന്ന പ്രാ​​ർ​​ത്ഥ​​നാ ശ്രൂ​​ശൂ​​ഷ​​ക​​ൾ​​ക്ക് മോ​​ണ്‍ റ​​വ.​​ഡോ. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.
ക​​ബ​​റി​​ട​​ത്തു​​ങ്ക​​ൽ ഒ​​പ്പീ​​സും പ്രാ​​ർ​​ത്ഥ​​ന​​ക​​ളും ന​​ട​​ന്നു. തി​​രു​​ക​​ർ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ​​വ​​ർ​​ക്കാ​​യി നേ​​ർ​​ച്ച​​സ​​ദ്യ​​യും ഒ​​രു​​ക്കി​​യി​​രു​​ന്നു.
തി​​രു​​ക​​ർ​​മ്മ​​ങ്ങ​​ൾ​​ക്ക് ഫൊ​​റോ​​നാ പ​​ള്ളി വി​​കാ​​രി റ​​വ.​​ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ലും സ​​ഹ​​വി​​കാ​​രി ഫാ.​​ജോ​​സ​​ഫ് മേ​​ച്ചേ​​രി​​ലും, ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ മു​​ണ്ടു​​മൂ​​ഴി​​ക്ക​​ര​​യും നേ​​തൃ​​ത്വം ന​​ൽ​​കി. കോ​​ത​​ന​​ല്ലൂ​​രി​​ലെ പു​​രാ​​ത​​ന ക്രൈ​​സ്ത​​വ കു​​ടും​​ബ​​ത്തി​​ൽ 1852 ജൂ​​ണ്‍ എ​​ട്ടി​​നാ​​ണ് മ​​യി​​ല​​പ്പ​​റ​​ന്പി​​ൽ ജോ​​സ​​ഫ്-​​അ​​ന്ന ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യി കു​​ര്യാ​​ക്കോ​​സ​​ച്ച​​ൻ ജ​​നി​​ച്ച​​ത്.
അ​​ക്രൈ​​സ്ത​​വ​​രാ​​യ നി​​ര​​വ​​ധി​​യാ​​ളു​​ക​​ളെ ദൈ​​വ​​വി​​ശ്വാ​​സ​​ത്തി​​ലേ​​ക്ക് ന​​യി​​ക്കു​​ക​​യും പാ​​വ​​പെ​​ട്ട​​വ​​രു​​ടെ​​യും ദ​​രി​​ദ്ര​​രു​​ടെ​​യും ഉ​​ന്ന​​മ​​ന​​ത്തി​​നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യും ചെ​​യ്ത കു​​ര്യാ​​ക്കോ​​സ​​ച്ച​​ൻ രോ​​ഗ​​ബാ​​ധി​​ത​​​നാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് 1910 ഡി​​സം​​ബ​​ർ ഏ​​ഴി​​ന് ഇ​​ഹ​​ലോ​​ക​​വാ​​സം വെ​​ടി​​ഞ്ഞു.
കോ​​ത​​ന​​ല്ലൂ​​ർ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ പ​​ള്ളി​​ക്ക​​ക​​ത്ത് സ്ഥി​​തി ചെ​​യ്യു​​ന്ന ക​​ന്പ​​റി​​ട​​ത്തു​​ങ്ക​​ൽ പ്രാ​​ർ​​ത്ഥ​​ന​​ക​​ളു​​മാ​​യെ​​ത്തു​​ന്ന​​വ​​ർ​​ക്ക് കു​​ര്യാ​​ക്കോ​​സ​​ച്ച​​ന്‍റെ മ​​ദ്ധ്യ​​സ്ഥ​​ത്താ​​ൽ നി​​ര​​വ​​ധി അ​​നു​​ഗ്ര​​ഹ​​ങ്ങ​​ളാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്.