ശാ​രീ​രി​ക പ​രി​മി​തി​ക​ളെ വെ​ല്ലു​വി​ളി​ച്ച ആ​തി​ര​യു​ടെ നൃ​ത്തം അ​ഭ്ര​പാ​ളി​യി​ലേ​ക്ക്
ആ​റ്റി​ങ്ങ​ൽ: ശാ​രീ​രി​ക പ​രി​മി​തി​ക​ളെ തോ​ൽ​പ്പി​ച്ച് നൃ​ത്ത​വേ​ദി​ക​ളി​ൽ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ആ​തി​ര​യെ ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ ഒ​ട്ടു​മി​ക്ക​വ​ർ​ക്കും അ​റി​യം.

ജ​നി​ച്ച​പ്പോ​ൾ ത​ന്നെ ആ​തി​ര​യ്ക്ക് ഇ​ടം കൈ​യി​ല്ല. ‘കു​ട്ടി നീ ​നൃ​ത്ത​വേ​ദി​യി​ൽ മു​ദ്ര​ക​ൾ എ​ങ്ങ​നെ അ​വ​ത​രി​പ്പി​ക്കും’ എ​ന്നു ചോ​ദി​ച്ച കാ​ണി​ക​ളു​ടെ​യും വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ​യും മു​ന്നി​ൽ ഒ​രി​ക്ക​ലും ത​ള​ർ​ന്നു പോ​കാ​തെ അ​വ​ൾ നേ​ടി​യ വി​ജ​യ​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. അ​തൊ​ന്നു​മ​ല്ല അ​വ​ളെ സം​ബ​ന്ധി​ക്കു​ന്ന പു​തി​യ വാ​ർ​ത്ത.

ആ​തി​ര അ​ഭ്ര​പാ​ളി​യി​ൽ ന​ർ​ത്ത​കി​യാ​യി വേ​ഷ​മി​ടു​ന്നു എ​ന്ന​താ​ണ് അ​ത്. പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത പു​തി​യ മ​ല​യാ​ള​ചി​ത്ര​ത്തി​ൽ നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണ് ആ​തി​ര അ​വ​ത​രി​പ്പി​ക്കാ​ൻ പോ​കു​ന്ന​ത്. ത​മി​ഴ് ചി​ത്രം നാ​ടോ​ടി​ക​ളി​ലെ മി​ണ്ടാ​നും സം​സാ​രി​ക്കാ​നും ക​ഴി​യാ​ത്ത അ​ഭി​ന​യ​യെ പോ​ലെ ഒ​രു പ​ക്ഷേ അ​വ​ളും നാ​ളെ മ​ല​യാ​ള​ത്തി​ന്‍റെ നാ​യി​കാ താ​ര​മാ​കും. അ​തി​നു​ള്ള പ്രാ​ർ​ഥ​ന​യി​ലാ​ണ് അ​മ്മ ലേ​ഖ​യും ആ​തി​ര​യു​ടെ കൂ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും.

സി​നി​മ​യു​ടെ ച​ർ​ച്ച​ക​ൾ സം​ബ​ന്ധി​ച്ച തി​ര​ക്കി​ലാ​യി​രു​ന്ന​തി​നാ​ൽ ഉ​പ​ജി​ല്ല​ക​ളി​ൽ ഇ​ത്ത​വ​ണ നൃ​ത്ത ഇ​ന​ങ്ങ​ളി​ൽ അ​വ​ൾ കൂ​ടു​ത​ലാ​യി പ​ങ്കെ​ടു​ത്തി​ല്ല. ആ​തി​ര​യ്ക്ക് ഇ​ക്കു​റി ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഒ​രി​നം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ചി​രി​ക​ളു​മാ​യെ​ത്തി​യ അ​വ​ൾ മാ​ർ​ഗം ക​ളി​യി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ത​ന്‍റെ സ്കൂ​ളി​നാ​യി എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യാ​ണ് മ​ട​ങ്ങി​യ​ത്.

ക​ലോ​ത്സ​വ വേ​ദി​ക​ളും ക​ട​ന്ന് അ​ഭ്ര​പാ​ളി​ക​ളി​ലേ​ക്ക് മു​ന്നേ​റു​ന്ന ഈ ​കൊ​ച്ചു മി​ടു​ക്കി അ​രു​വി​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ ബ​യോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്. ജന്മനാ ഇ​ട​തു കൈ ​ഇ​ല്ല. എ​ന്നി​ട്ടും ന​ർ​ത്ത​കി​യാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ആ​തി​ര​യെ ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ എ​ത്തി​ച്ച​ത്. പ​ക്ഷേ, പ​ല​ത​രം അ​വ​ഗ​ണ​ന​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. കൈ​ക​ൾ കൊ​ണ്ട് മു​ദ്ര​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന സാ​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞ് പ​ല​ത​വ​ണ സ​ബ് ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ ത​ന്നെ ആ​തി​ര​യെ ഒ​ഴി​വാ​ക്കി. ലോ​കാ​യു​ക്ത​യു​ടെ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം നാ​ടോ​ടി നൃ​ത്ത​ത്തി​ൽ സം​സ്ഥാ​ന​ത​ലം വ​രെ മ​ത്സ​രി​ച്ചു. എ ​ഗ്രേ​ഡോ​ടെ മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ ആ​തി​ര​യു​ടെ ക​ഴി​വ് കേ​ര​ളം മു​ഴു​വ​നും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് നി​ര​വ​ധി സി​നി​മ​ക​ളി​ലേ​ക്ക് അ​വ​സ​ര​ങ്ങ​ൾ ഈ ​ക​ലാ​കാ​രി​യെ തേ​ടി​യെ​ത്തി​യ​ത്.

മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ഡി, നാ​ടോ​ടി നൃ​ത്തം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ആ​തി​ര പ​തി​വാ​യി മ​ത്സ​രി​ക്കു​ന്ന​ത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഇ​ത്ത​വ​ണ മാ​ർ​ഗം​ക​ളി​യി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ടീ​മി​ന് ഒ​ന്നാം സ്ഥാ​നം നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ എ ​ഗ്രേ​ഡ് നേ​ടാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​തി​ര​യും സം​ഘ​വും.

ആ​യു​ർ​വേ​ദ ഡ​യ​റ​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ അ​മ്മ ലേ​ഖ​യാ​ണ് അ​തി​ര​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ഉൗ​ർ​ജം. എ​ട്ടു​വ​ർ​ഷ​മാ​യി ശാ​സ്ത്രീ​യ​മാ​യി നൃ​ത്തം അ​ഭ്യ​സി​ക്കു​ന്നു. വെ​ള്ള​നാ​ട് ശ്രീ​ല​ക്ഷ്മി​യി​ൽ ബി​ന്ദു രാ​ജേ​ഷി​ന്‍റെ കീ​ഴി​ലാ​ണ് പ​ഠ​നം. പാ​ശ്ചാ​ത്യ നൃ​ത്ത​വും സി​നി​മാ​റ്റി​ക് ഡാ​ൻ​സും പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്.