സ​മാ​ധാ​ന രാ​ജ്ഞി ബ​സ​ലി​ക്ക​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം 10ന്
Thursday, December 7, 2017 2:41 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ള​യം സ​മാ​ധാ​ന രാ​ജ്ഞി ബ​സ​ലി​ക്ക മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ (എം​സി​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ 10ന് ​മ​നു​ഷ്യാ​വ​കാ​ശ ദി​നം ആ​ച​രി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് ബ​സ​ലി​ക്ക​യി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ മ​ല​ങ്ക​ര അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ അം​ബാ​സി​ഡ​ർ ഡോ.​ടി.​പി. ശ്രീ​നി​വാ​സ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. എം​സി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​മാ​ത്യു, ബ​സ​ലി​ക്ക റെ​ക്ട​ർ ഫാ. ​ജോ​സ് ച​രു​വി​ൽ, എം​സി​എ ബ​സ​ലി​ക്ക യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും

വെ​ടി​വ​ച്ചാ​ൻ​കോ​വി​ലി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്.

നേ​മം: വെ​ടി​വ​ച്ചാ​ൻ കോ​വി​ലി​നു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്കു പ​രി​ക്കേ​റ്റു. ഭ​ഗ​വ​തി​ന​ട സ്വ​ദേ​ശി​ക​ളാ​യ ആ​ന​ന്ദ് (21), രാ​ജേ​ഷ് (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത യു​വാ​ക്ക​ൾ ആ​ശു​പ​ത്രി വി​ട്ടു.