ക​ട​ൽ​ഭി​ത്തി​ക്കും പു​ലി​മു​ട്ടിനും പു​തു​ക്കി​യ പ​ദ്ധ​തി
കൊ​ച്ചി: ക​ട​ൽ​ക​യ​റ്റ​ത്തെ തു​ട​ർ​ന്നു ജീ​വി​തം ദു​സ​ഹ​മാ​യ ചെ​ല്ലാ​നം മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി സ​മ​ഗ്ര പാ​ക്കേ​ജ് ത​യാ​റാ​ക്കാ​ൻ ക​ള​ക്‌​ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ക​ട​ൽ​ഭി​ത്തി, പു​ലി​മു​ട്ട്, വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, ക​നാ​ൽ ശു​ചീ​ക​ര​ണം, സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം, ക​ട​ൽ​ഭി​ത്തി​യോ​ട് ചേ​ർ​ന്ന് മ​ണ്‍​ഭി​ത്തി, ക​യ​ർ​ഭൂ​വ​സ്ത്രം സ്ഥാ​പി​ക്ക​ൽ എ​ന്നി​വ അ​ട​ങ്ങു​ന്ന പ​ദ്ധ​തി വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. പാ​ക്കേ​ജി​ന് അ​ന്തി​മ രൂ​പം ന​ൽ​കു​ന്ന​തി​നു മു​ന്പ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കാ​നും ധാ​ര​ണ​യി​ലെ​ത്തി.
ക​ട​ൽ​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്നു തീ​ര​ദേ​ശ​ത്തു നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ദു​രി​തം ച​ർ​ച്ച ചെ​യ്യാ​ൻ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫി​റു​ള്ള​യു​ടെ​യും കെ.​ജെ. മാ​ക്സി എം​എ​ൽ​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​മാ​ണു സ​മ​ഗ്ര പാ​ക്കേ​ജി​നു തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജ​ല​സേ​ച​ന വ​കു​പ്പി​ലെ എ​ൻ​ജി​നീ​യ​ർ​മാ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ​സം​ഘം ഇ​ന്നും നാ​ളെ​യു​മാ​യി ചെ​ല്ലാ​നം സ​ന്ദ​ർ​ശി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യം കൂ​ടി പ​രി​ഗ​ണി​ച്ച് ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കും.
ചെ​ന്നൈ ഐ​ഐ​ടി രൂ​പ​ക​ല്പ​ന ചെ​യ്ത രീ​തി​യി​ലു​ള്ള പു​ലി​മു​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് പാ​ക്കേ​ജി​ൽ നി​ർ​ദേ​ശം. ഇ​തി​നു​ള്ള എ​സ്റ്റി​മേ​റ്റും രൂ​പ​രേ​ഖ​യി​ൽ ഉ​ണ്ടാ​കും. ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ.​ജെ. മാ​ക്സി അ​റി​യി​ച്ചു. ത​ക​ർ​ന്നു കി​ട​ക്കു​ന്ന ക​ട​ൽ​ഭി​ത്തി​യും അ​ടി​യ​ന്ത​ര​മാ​യി പു​തു​ക്കി​പ്പ​ണി​യു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി.
ഫോ​ർ​ട്ടു​കൊ​ച്ചി ദ്രോ​ണാ​ചാ​ര്യ ക​ട​പ്പു​റ​ത്തെ മാ​തൃ​ക​യി​ൽ 17 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​മാ​ണു ചെ​ല്ലാ​ന​ത്ത് ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്നു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളും സ​മു​ദാ​യ​നേ​താ​ക്ക​ളും ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തോ​ടൊ​പ്പം ചെ​ല്ലാ​നം ഹാ​ർ​ബ​ർ വി​ക​സ​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. വി​ജ​യം ക​നാ​ലും ക​ട​ൽ​വെ​ള്ളം ക​യ​റി​യി​റ​ങ്ങു​ന്ന തോ​ടു​ക​ളും ആ​ഴം കൂ​ട്ടി പു​നഃ​നി​ർ​മി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.
ചെ​ല്ലാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ജോ​സി, ഫോ​ർ​ട്ടു​കൊ​ച്ചി സ​ബ് ക​ള​ക്ട​ർ ഇ​ന്പ​ശേ​ഖ​ർ, ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഷീ​ല ദേ​വി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​സ്. ശ്രീ​ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ത ഷീ​ല​ൻ, കെ.​എം. റി​യാ​ദ്, പി.​എ. പീ​റ്റ​ർ, ഷാ​ജി കു​റു​പ്പ​ശേ​രി, വി.​ബി. ര​ഘു, പ്ര​വീ​ണ്‍ ദാ​മോ​ദ​ര​പ്ര​ഭു, ഫാ. ​ജോ​ണ്‍ ക​ണ്ട​ത്തി​പ്പ​റ​ന്പി​ൽ, ഫാ. ​അ​ല​ക്സ് കൊ​ച്ചീ​ക്കാ​ര​ൻ​വീ​ട്ടി​ൽ, വി.​ഡി. മ​ജീ​ന്ദ്ര​ൻ, ത​ദ്ദേ​ശ സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.