ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ധി​കാ​ര​ത്തി​ന്‍റെ "ഗ​ർ​വ്' ഉ​പേ​ക്ഷി​ക്ക​ണം: കോ​ടി​യേ​രി
Thursday, December 7, 2017 3:23 PM IST
ത​ല​ശേ​രി: ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ധി​കാ​ര​ത്തി​ന്‍റെ ഗ​ർ​വ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം ത​ല​ശേ​രി ഏ​രി​യാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​പ്പോ​ൾ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ൾ. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ധി​കാ​ര​ത്തി​ന്‍റെ ഗ​ർ​വ് പ്ര​ക​ടി​പ്പി​ക്ക​രു​ത്. അ​ധി​കാ​ര​മു​ള്ള​പ്പോ​ഴും ഇ​ല്ലാ​ത്ത​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ക​ണം ക​മ്യൂ​ണി​സ്റ്റു​കാ​ർ. നി​ല​വി​ലു​ള്ള ദൗ​ർ​ബ​ല്യ​ങ്ങ​ൾ പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ടു​പോ​കാ​ൻ ന​മു​ക്കു സാ​ധി​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.
യു​ഡി​എ​ഫി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​ണെ​ന്നും പ​ല​ർ​ക്കും അ​വി​ടെ നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​തു​കൊ​ണ്ടുത​ന്നെ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി വി​പു​ലീ​ക​രി​ക്കേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു. കേ​ര​ള​ത്തി​ൽ സി​പി​എ​മ്മി​ന് ഒ​റ്റ​യ്ക്കു ഭ​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ലും മു​ന്ന​ണിസം​വി​ധാ​നം തു​ട​രും. ഇ​പ്പോ​ഴും കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് 50 ശ​ത​മാ​നം സ്വാ​ധീ​ന​മി​ല്ല. ഇ​ട​തു​പ​ക്ഷം സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്ക​ണം. ശ​ത്രു​പ​ക്ഷ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ക്ഷ​മാ​പൂ​ർ​വം സ​മീ​പി​ക്ക​ണം. എ​തി​ർ​ചേ​രി​യി​ലു​ള്ള​വ​രെ ആ​ക​ർ​ഷി​ക്കാ​ൻ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ​ക്കു ക​ഴി​യ​ണം. പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത പാ​ർ​ട്ടി അം​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണം. പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ രം​ഗ​ത്തു​ണ്ടാ​ക​ണം. വ്യാ​പ​ക​മാ​യ സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്ന​ത്. അ​വ​രെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി നേ​രി​ട​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.
ടി.​പി.​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ത്താ​ണ്ടി റ​സാ​ഖ്, എം.​സി.​പ​വി​ത്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ. ച​ന്ദ്ര​ൻ , വി .​ശി​വ​ദാ​സ​ൻ, ടി. ​കൃ​ഷ്ണ​ൻ, എം. ​സു​രേ​ന്ദ്ര​ൻ, കാ​രാ​യി രാ​ജ​ൻ, എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ, സി.​കെ. ര​മേ​ശ​ൻ, കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.