നീ​രു​റ​വ​ക​ളെ കു​രു​തി​കൊ​ടു​ത്ത് ക​രി​ങ്ക​ൽ മ​ല​ക​ളി​ൽ ഖ​ന​ന​ മാ​ഫി​യ
ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി​യി​ലെ പെ​രി​ങ്ങാ​നം മ​ല​യും ഖ​ന​ന​ മാ​ഫി​യ​ക​ള്‍ ഇ​ടി​ച്ചു നി​ര​പ്പാ​ക്കു​ന്നു. നീ​രു​റ​വ​ക​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ മ​ല​യു​ടെ നെ​റു​ക​യി​ല്‍ നി​ന്നും ദി​നം​പ്ര​തി നി​ര​വ​ധി ലോ​ഡ് ക​രി​ങ്ക​ല്ലു​ക​ളാ​ണ് മ​ല​യി​റ​ങ്ങി​വ​രു​ന്ന​ത്. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളം പൈ​പ്പ് വ​ഴി എ​ത്തു​ന്ന​ത് പെ​രി​ങ്ങാ​നം മ​ല​യി​ല്‍ നി​ന്നാ​ണ്.
പാ​റ​ക്കെ​ട്ടു​ക​ള്‍ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണ് നാ​ള്‍​ക്കു​നാ​ള്‍ ഇ​ല്ലാ​താ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ ജി​യോ​ള​ജി വ​കു​പ്പിന്‍റെ​യോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഖ​ന​നം. നി​യ​മ​പ​ര​മാ​യ അ​നു​മ​തി ഇ​ല്ലെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഖ​ന​നം ന​ട​ക്കു​ന്ന​ത്. വ​ലി​യ പാ​റ​ക​ള്‍ യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി​യാ​ണ് ലോ​റി​ക​ളി​ല്‍ ക​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി മ​ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പു​തു​താ​യി റോ​ഡു​ക​ളും ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പൊ​ട്ടി​ച്ച പാ​റ​ക​ള്‍ മേ​ഖ​ല​യി​ലെ ക്ര​ഷ​റു​ക​ളി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ക​രി​ങ്ക​ല്‍ ക്വാ​റി​ക​ളി​ല്‍ ഖ​ന​ന​ത്തി​ന് നി​യ​ന്ത്ര​ണം നി​ല​നി​ല്ക്കു​ന്ന​തി​നാ​ല്‍ ക്ര​ഷ​റു​ക​ളി​ലേ​ക്കു​ള്ള ക​ല്ലു​ക​ള്‍​ക്ക് ക്ഷാ​മം നേ​രി​ട്ടി​രു​ന്നു. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഖ​ന​നം വ​ഴി ക​ല്ലു​ക​ള്‍ എ​ത്തി​ക്കു​ന്ന​ത്. വീ​ട് നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം ഒ​രു​ക്ക​ലാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് വ​ലി​യ പാ​റ​ക​ള്‍ പൊ​ട്ടി​ച്ച് നി​ര​പ്പാ​ക്കു​ന്ന​ത്. മേ​ഖ​ല​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് കൂ​റ്റ​ന്‍ പാ​റ​ക​ളാ​ണ് ത​ല​യു​യ​ര്‍​ത്തി നി​ല്ക്കു​ന്ന​ത് . ഒ​രു പാ​റ പെ​ാട്ടി​ച്ചാ​ല്‍ ത​ന്നെ നൂ​റു​ക​ണ​ക്കി​ന് ലേ​ഡ് ക​ല്ല് ല​ഭി​ക്കു​മെ​ന്നാ​ണ് സ​മീ​പ വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഒ​രു​മാ​സ​ത്തി​നി​ട​യി​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി കൂ​റ്റ​ന്‍ പാ​റ​ക​ളാ​ണ് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. പൊ​ട്ടി​ച്ച പാ​റ​ക്കെ​ട്ടു​ക​ള്‍​ക്കി​ട​യി​ല്‍ നീ​രു​റ​വ​ക​ൾ ധാ​രാ​ളം കാ​ണാം.