ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ ശ്മ​ശാ​നം: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
കൂ​ത്തു​പ​റ​മ്പ്: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ശ്മ​ശാ​നം സ്ഥാ​പി​ക്കാ​നു​ള്ള മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കോ​യി​ലോ​ട് ല​ക്ഷം വീ​ട് കോ​ള​നി പ​രി​സ​ര​ത്ത് ശ്മ​ശാ​നം നി​ർ​മിക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
അ​ങ്ക​ണ​വാ​ടി​യും, സാം​സ്കാ​രി​ക സ്ഥാ​പ​ന​വും ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് ശ്മ​ശാ​നം സ്ഥാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​ത്. 30 വ​ർ​ഷം മു​ന്പും ഇ​തേ സ്ഥ​ല​ത്ത് ശ്മ​ശാ​നം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഗ്യാ​സ് ശ്മ​ശാ​നം നി​ർ​മി​ക്കു​ന്ന​തി​ന് വേ​ണ്ടി പ​ഞ്ചാ​യ​ത്ത് ടെ​ൻ​ഡ​ർ ന​ൽ​കി​യ​തോ​ടെ​യാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി വീ​ണ്ടും രം​ഗ​ത്ത് എ​ത്തി​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രൂ​പീ​ക​രി​ച്ച ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ർ​ച്ച് ന​ട​ന്ന​ത്. പി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യ സ​മി​തി ക​ൺ​വീ​ന​ർ എം. ​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​ഹ​നീ​ഫ, പി.​വി.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ആ​ക്‌ഷൻ ക​മ്മിറ്റി ഭാ​ര​വാ​ഹി​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.