പ​യ്യ​ന്നൂ​ര്‍ ദേ​വാ​ല​യ തി​രു​നാ​ൾ തുടങ്ങി
Thursday, December 7, 2017 3:25 PM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ കേ​ളോ​ത്ത് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ര്‍​ട്ടി​ന്‍ രാ​യ​പ്പ​ന്‍ കൊ​ടി​യേ​റ്റി. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ക​ണ്ടോ​ത്ത് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മ​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ള്‍ ജാ​ഗ​ര​മാ​യ നാളെ വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ത​ളി​പ്പ​റ​മ്പ് ഫൊ​റോ​ന വി​കാ​രി ഫാ.​ബെ​ന്നി മ​ണ​പ്പാ​ട്ട് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്നു പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലേ​ക്ക് ദീ​പാ​ലം​കൃ​ത​മാ​യ പ്ര​ദ​ക്ഷി​ണ​വും ആ​ശീര്‍​വാ​ദ​വും.
തി​രു​നാ​ള്‍ ദി​ന​മാ​യ 10ന് ​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി​ക്ക് ക​ണ്ണൂ​ര്‍ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം,ദി​വ്യ​കാ​രു​ണ്യ ആ​ശി​ര്‍​വാ​ദം, നേ​ര്‍​ച്ച ഭ​ക്ഷ​ണ വി​ത​ര​ണം. വൈ​കു​ന്നേ​രം ആ​റി​ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും.11​ന് രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ.​ക്രി​സ്റ്റി എം.​ജോ​സ​ഫ് കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ക്കും.