വാടക ന​ൽ​കി ക​ച്ച​വ​ടം ന​ട​ത്തി​യ​വ​രെ കോ​ർ​പ​റേ​ഷ​ൻ ഒ​ഴി​പ്പി​ച്ച​താ​യി പ​രാ​തി
Thursday, December 7, 2017 3:25 PM IST
ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ ഫീ​സ് ന​ൽ​കി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ലെ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ കാ​ർ പാ​ർ​ക്കിം​ഗി​നു സ​മീ​പ​മാ​ണു പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച വ​രെ​യു​ള്ള വാ​ട​ക​യി​ന​ത്തി​ൽ 11,500 രൂ​പ വാടക അ​ട​ച്ചാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷൈ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം എ​ത്തി​യ​ശേ​ഷം ക​ച്ച​വ​ട​ക്കാ​രോ​ട് പ​ച്ച​ക്ക​റി​ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഫീ​സ​ട​ച്ചാ​ണു ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ക്ഷു​ഭി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന വ​ണ്ടി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ വാ​രി​വ​ലി​ച്ചി​ട്ടു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ മ​തി​ലി​ന​ക​ത്തു വെ​യി​ല​ത്തു​വ​ച്ചു പ​ച്ച​ക്ക​റി​ക​ൾ ന​ശി​പ്പി​ച്ചു. കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യ​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധി​ച്ചു.