മ​ര​വ്യ​വ​സാ​യ മേ​ഖ​ല​ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി വേ​ണം
Thursday, December 7, 2017 3:27 PM IST
ക​ണ്ണൂ​ർ: ഓ​ൾ കേ​ര​ള സോ​മി​ൽ ആ​ൻ​ഡ് വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ​സ​മ്മേ​ള​നം ക​ണ്ണൂ​ർ മ​ല​ബാ​ർ റ​സി​ഡ​ന്‍​സി​യി​ൽ ന​ട​ന്നു. കേ​ര​ള​ത്തി​ലെ മ​ര​വ്യ​വ​സാ​യം ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന മേ​ഖ​ല എ​ന്ന നി​ല​യി​ൽ മ​ര വ്യ​വ​സാ​യ​ത്തെ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള സോ​മി​ൽ ആ​ൻ​ഡ് വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​തു​മൂ​ലം 18 ശ​ത​മാ​നം ജി​എ​സ്ടി കൊ​ടു​ത്തു മ​രം വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​വി​നും അ​തു​പോ​ലെ സ്വ​ന്തം മ​രം പ​ണി​ത്ത​ര​ങ്ങ​ൾ​ക്കാ​യി മി​ല്ലി​ൽ കൊ​ണ്ടു​വ​രു​ന്ന​വ​ർ​ക്കും 18 ശ​ത​മാ​നം സ​ർ​വീ​സ് ടാ​ക്സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഒ​ഴി​വാ​ക്കി​ത്ത​ര​ണ​മെ​ന്നും യോ​ഗം കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഖി കൊ​ടു​ങ്കാ​റ്റി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സ​മ്മേ​ള​നം പി.​കെ. ശ്രീ​മ​തി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ഒ. ജോ​സ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​എ​ൻ. അ​ഹ​മ്മ​ദ്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​സ്എം​ഇ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​ൺ​സ​ൺ വു​ഡ് ബെ​യ്സ്ഡ് ടെ​ക്നോ​ള​ജി ഡി​സൈ​നിം​ഗ് ആ​ൻ​ഡ് ട്രീ​റ്റ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. ബാ​പ്പു​ട്ടി, ജോ​ർ​ജ് വ​ട​ക​ര, പി.​എം. തോ​മ​സ്, ടി.​എം. കു​ര്യാ​ക്കോ​സ്, അ​ബ്ദു​ൾ ജ​ബ്ബാ​ർ, ജോ​സ​ഫ് പൈ​ക​ട, കെ.​എ​സ്. മു​ഹ​മ്മ​ദ​ലി, എം.​സി. മാ​ത്യു, എം.​പി. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, കു​ര്യാ​ച്ച​ൻ, കെ. ​മു​നീ​ർ, ച​ന്ദ്ര​ൻ മ​ണി​യ​റ, ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​പ്ര​മോ​ദ്, ജി​ല്ലാ ട്ര​ഷ​റ​ർ കെ.​സി. ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.