കു​ഴിയൊരുക്കി ന​ട​പ്പാ​ത
Thursday, December 7, 2017 3:28 PM IST
ശ്രീ​ക​ണ്ഠ​പു​രം: ന​ട​പ്പാ​ത​യ്ക്കു സ​മീ​പം രൂ​പ​പ്പെ​ട്ട കു​ഴി യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. ഇ​രി​ക്കൂ​ർ പാ​ല​ത്തി​നു സ​മീ​പം ആ​യി​പ്പു​ഴ സ്കൂ​ളി​ലേ​ക്കു​ള്ള പു​ഴ​യോ​ര ന​ട​പ്പാ​ത​യ്ക്കു സ​മീ​പ​മാ​ണു വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​യി​പ്പു​ഴ മ​ര​മി​ല്ല് മു​ത​ൽ റോ​ഡി​ൽ കൂ​ടി ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം ഉ​ൾ​പ്പെ​ടെ പു​ഴ​യോ​ര റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന ന​ട​പ്പാ​ത​യി​ൽക്കൂ​ടി ഒ​ഴു​കു​ന്ന​താ​ണു ഗ​ർ​ത്ത​മു​ണ്ടാ​കാ​ൻ കാ​ര​ണം. നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ ന​ട​ന്നു​പോ​കു​ന്ന ന​ട​പ്പാ​ത​യോ​ടു ചേ​ർ​ന്നാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​ത്.
ന​ട​പ്പാ​ത​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നും അ​ട​ർ​ന്നും കി​ട​ക്കു​ന്ന​തും ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ്. കൈ​വ​രി​യി​ല്ലാ​ത്ത ന​ട​പ്പാ​ത​യു​ടെ അ​രി​ക് പു​ഴ​യോ​ടു ചേ​ർ​ന്നാ​യ​തി​നാ​ൽ കാ​ൽ തെ​റ്റി​യാ​ൽ പു​ഴ​യി​ലേ​ക്കു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്.