ചെ​റു​പു​ഴ ബ്ലോ​ക്ക് കോൺ. നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് ഇ​ന്നു മു​ത​ൽ
Thursday, December 7, 2017 3:28 PM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് ഇ​ന്നു മു​ത​ൽ ചെ​റു​പു​ഴ ജെ​എം ​യു​പി സ്കൂ​ളി​ൽ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക്യാ​മ്പ് എ​ക്സി​ക്യൂ​ട്ടീ​വ് സം​ഘ​ട​ന റി​പ്പോ​ർ​ട്ട് രൂ​പീ​ക​ര​ണ​വും ഭാ​വി പ​രി​പാ​ടി​ക​ളു​ടെ ആ​സൂ​ത്ര​ണ​വും ന​ട​ത്തും.
നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​നു കെ.​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി. ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​കും.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി, പി.​ടി. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 11.30ന് ​നി​ജേ​ഷ് അ​ര​വി​ന്ദ് കോ​ഴി​ക്കോ​ട് ക്ലാ​സെടു​ക്കും. എ. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​കും. കാ​സ​ർ​ഗോഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സാ​ജി​ത്ത് മൗ​വ്വ​ൽ പ്ര​സം​ഗി​ക്കും.
2.30 നു ​ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ക്ലാ​സെ​ടു​ക്കും. മ​നോ​ജ് വ​ട​ക്കേ​ൽ അ​ധ്യ​ക്ഷ​നാ​കും. വി.​എ. നാ​രാ​യ​ണ​ൻ പ്ര​സം​ഗി​ക്കും. അ​ഞ്ചി​നു സം​ഘ​ട​നാ ച​ർ​ച്ചയിൽ ​കെ.​സു​രേ​ന്ദ്ര​ൻ പ്ര​സം​ഗി​ക്കും. രാ​ത്രി ഏ​ഴി​നു പി.​വി. സു​രേ​ന്ദ്ര​നാ​ഥ് ക്ലാ​സെ​ടു​ക്കും.
ബേ​ബി ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വഹിക്കും. രാ​ത്രി 8.30 നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​കെ. സു​രേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും. കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​മു​ഖ നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്നു ഗാ​ന​മേ​ള.